fbpx

Type to search

Bahrain Featured Kerala Local

ഏഴു വർഷമായി ഓർമ്മ നഷ്ടപ്പെട്ടൊരു മലയാളി: സഹായമഭ്യർത്ഥിച്ച് ആശുപത്രി അധികൃതർ

മനാമ: ഉറ്റവരോ ഉടയവരോ ഇല്ലാതെ ആരെന്നറിയാതെ ഏഴു വർഷമായി ആശുപത്രി കിടക്കയിലാണ് ഒരു മലയാളി. സ്വന്തം പേരോ വിലാസമോ ഓർമ്മിക്കാൻ കഴിയാത്ത വിധം മറവിയിലേക്കാണ്ടുപോയ ഇദ്ദേഹം ഇന്ന് മുഹറഖ് ജെറിയാട്രിക് ആശുപത്രിയിലെ ജീവനക്കാരുടെ പരിചരണത്തിലാണ് ആയുസ് തള്ളി നീക്കുന്നത്. 2011 സെപ്തംബർ ഏഴിന് വഴിയരികിൽ തലയിൽ ശക്തമായി മുറിവേറ്റ് കിടന്ന ഇദ്ദേഹത്തെ ബിഡിഎഫ് ആംബുലന്സിലൂടെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിലാണ് ആദ്യമായി പ്രവേശിപ്പിച്ചതെന്ന് ആശുപത്രി രേഖകളിൽ പറയുന്നു. തുടർന്നാണ് അസുഖം ഭേദമായതിനു ശേഷം ഏറ്റെടുക്കാൻ ആരോരുമില്ലാതിരുന്ന ഇദ്ദേഹത്തെ അനാഥ രോഗികളെ ചികില്സിക്കുന്ന മുഹറഖ് ജെറിയാട്രിക് ആശുപത്രിയിലേക്ക് മാറ്റിയത്. 2013 ഫെബ്രുവരി മുതൽ കഴിഞ്ഞ അഞ്ചു വർഷമായി ഇവിടെയാണ്.

ആശുപത്രി രേഖകളിൽ പുരു എന്നും 2011 ൽ 45 വയസും എന്നാണ്​ രേഖപ്പെടുത്തിയിരിക്കുന്നത്​. എന്നാൽ ഇപ്പോൾ സ്വന്തം പേരോ വിലാസമോ ഇയ്യാൾക്ക്​ കൃത്യമായി പറയാൻ കഴിയുന്നില്ല.സാമൂഹ്യ പ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് പൊന്നപ്പനെന്നും സ്ഥലം എറണാകുളം തോപ്പുംപടിയാണെന്നും പറയുന്നു.എന്നാൽ മറ്റൊന്നും ഒാർമയില്ലെന്നും പറയുന്നു.പേര്​ മാറ്റിപ്പറയുന്നതിനാൽ കൃത്യമായ അന്വേഷണം നടത്താനും കഴിയുന്നില്ല. ഇപ്പോൾ മറ്റ്​ അസുഖങ്ങളൊന്നുമില്ലാത്തതിനാൽ, നാട്ടിലേക്ക്​ അയക്കണമെന്നാണ്​ ആശുപത്രി അധികൃതരുടെ നിലപാട്​. ഇത്​ പ്രകാരം ആശുപത്രിയിലെ ഡോ.അബ്ബാസും ആശുപത്രി സോഷ്യൽ വർക്കർ ഫൈസൽ ജവാദും അറിയിച്ചപ്രകാരം മലയാളി സാമൂഹിക പ്രവർത്തകരായ സിയാദ് ഏഴംകുളം, നിസാർ കൊല്ലം എന്നിവർ ആശുപത്രിയിൽ എത്തി. എന്നാൽ ഇവർക്കും ​കാര്യമായ വിവരങ്ങൾ ചോദിച്ചറിയാൻ കഴിഞ്ഞില്ല.

റഫയിൽ നിന്നുള്ള മലയാളികളോ, എറണാകുളം സ്വദേശികളോ ഇദ്ദേഹത്തെ തിരിച്ചറിയാൻ കഴിയുന്നെങ്കിൽ അറിയിക്കണമെന്നും ആർക്കെങ്കിലും നേരിട്ട് കണ്ടു കൂടുതൽ വ്യക്തത വരുത്താനും മറ്റുമായി എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന ​ഫോൺ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു.


വിളിക്കേണ്ട നമ്പർ
3 9 4 2 1 7 1 8

3 3 0 5 7 6 3 1

Tags:

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!