fbpx

Type to search

Bahrain Featured Local

മുഹറഖ് മലയാളി സമാജം വിഷു- ഈസ്റ്റർ ആഘോഷം ശ്രദ്ധേയമായി

മുഹറഖ് മലയാളി സമാജം രൂപം കൊണ്ടതിനു ശേഷമുളള ആദ്യ വിഷു ഈസ്റ്റർ ആഘോഷ പരിപാടി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഏപ്രിൽ13, വെള്ളിയാഴ്ച മുഹറഖ് ബസ്റ്റാന്റിനു സമീപമുളള അൽ മാസ് റസ്സ്റ്റോറന്റ് ഹാളിൽ വെച്ചായിരുന്നു ആഘോഷം.രാവിലെ 12 മണി മുതൽ വൈകിട്ട് 7 മണിവരെ കേരളീയ തനിമയാർന്ന വിവിധ കലാ സാംസ്കാരികപരിപാടികളോടെപ്പം സഹൃദയ പയ്യന്നൂർ അവതരിപ്പിച്ച നാട്ടരങ്ങും മുഹറഖിലെ പ്രവാസ കലാകാരന്മാരും കലാകാരികളും കുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപാടികളോടൊപ്പം ഉച്ചക്ക് വിഭവ സമൃദ്ധമായ സദ്യയുമുണ്ടായിരുന്നു.

സമാജം രക്ഷാധികാരി അനിൽകുമാർ മുതുകുളം, ഉപദേഷ്ടാവ് പ്രദീപ് പുറവൻകര എന്നിവർ മുഖ്യാഥിതികളായ ചടങ്ങിൽ അൻജു മനീഷ് എന്നിവർ ,ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. സമാജം പ്രസിഡന്റ് പ്രകാശ് പൊന്നാനി അധ്യക്ഷനായിരുന്നു. സെക്രട്ടറി ഫൈറൂസ് കല്ലറയ്ക്കലിന്റെ സ്വഗതത്തോടെ ആരംഭിച്ച ചടങ്ങിൽ ബഹൈറനിലെ പ്രാവാസ രംഗത്തെ |കലാ സാമൂഹ്യ സാംസ്കാരിക രംഗത്തെത്ത പ്രമുഖരായ K.M C C പ്രതിനിധി റഫീക്ക് നാഥപുരം SAMSA പ്രസിഡന്റ് വൽസരാജ് UNA പ്രതിനിധികളായ വൈശാഖ് ഉണ്ണികൃഷ്ണൻ മുഹസീന, സമാജം എന്റർടൈൻമെന്റ് സെക്രട്ടറി ജോയി കല്ലമ്പലം എന്നിവർ ആശംസ അർപ്പിച്ചു.

സമാജത്തിന് വേണ്ടി പ്രോഗ്രാം കോർഡിനേറ്റർ ഷാജി പ്രകാശ് ,വിപിൻ ,വിനു വർഗ്ഗിസ്സ്,ശ്രിലാൽ ഓച്ചിറ ,ജിതിൻ ,ശക്തി ,അനിൽകുമാർ ,സന്തോഷ് വനിതാ വിഭാഗത്തിൽ നിന്ന് ഷീനാ ജിതിൻ, കവിതാ പ്രകാശ്.സിമി ജോയ് ,രജിതാ ശക്തി, സംഗീതാഎന്നിവരെ കൂടാതെ സമാജം വൈസ് പ്രസിഡന്റ് കുമാർ, ജോയിന്റ് സെക്രട്ടറി ജോബോയ്, വനിതാ വിഭാഗത്തിലെ എല്ലാവരുടെയും ശക്തമായ പിൻതുണയോടുകൂടി സമാജത്തിന്റെ എല്ലാ എക്സിക്യൂട്ടീവ് അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി. ട്രഷറർ ജയൻ ശ്രേയസ്സ് നന്ദിയും അറിയിച്ചു.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!