fbpx

Type to search

Bahrain Featured Health Local

ബഹ്‌റൈൻ ആവേശഭരിതമാക്കി ഇർഫാൻ പത്താനും ഭാവനയും: അൽഹിലാൽ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്ററിന് തിരി തെളിഞ്ഞു

മനാമ: ബഹ്‌റൈൻ ഇളക്കിമറിച്ചു ഇർഫാൻ പത്താനും ഭാവനയും. അദ്‌ലിയയിൽ ഇന്ന് ബഹ്‌റൈൻ ആരോഗ്യമന്ത്രി ഫാഇഖ ബിന്ത് സഈദ് അസ്സാലിഹ് ഉദ്ഘാടന കർമ്മം നിർവഹിച്ച മിഡിൽ ഈസ്റ്റിലെ പ്രമുഖ ഗ്രൂപ്പായ ബദർ അൽ സമാ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിലുള്ള അൽ ഹിലാൽ ഹോസ്പിറ്റൽ ആന്റ് മെഡിക്കൽ സെന്ററിന്റെ മൂന്നാമത് ശാഖ അൽ ഹിലാൽ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്ററിലാണ് മുഖ്യാതിഥികളായി പ്രശസ്ത ക്രിക്കറ്റ് താരം ഇർഫാൻ പത്താനും തെന്നിന്ത്യൻ നായിക ഭാവനയും എത്തിയത്. അദ്‌ലിയയിൽ ഉദ്‌ഘാടന കർമ്മം നിർവഹിച്ച അൽഹിലാൽ മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിന് മുന്നിൽ ഇരുവരെയും കാണാനും ആർപ്പുവിളിയോടെ വരവേൽക്കാനും സെല്ഫികള്ക്കായി വരി നിന്നുകൊണ്ട് ആരാധകരുടെ വലിയ കൂട്ടം തന്നെ എത്തിയിരുന്നു.

അഞ്ച് നിലകളിലായി വിവിധ നവീന സൗകര്യങ്ങളുമായാണ് അൽ ഹിലാൽ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്റർ ഉദ്ഘാടനത്തിനായി ഒരുങ്ങിയത്. വിദഗ്ദ്ധരായ ഡോക്ടർമാരും ഇന്റേണൽ മെഡിസിൻ സ്പെഷ്യലൈസ്ഡ് സർവ്വീസും അൽഹിലാലിന്റെ മാത്രം പ്രത്യേകതകളാണ്. ജനറൽ സർജറി, യൂറോളജി, ശിശുവിഭാഗം, ഇ.എൻ.ടി, റേഡിയോളജി, ഗൈനക്കോളജി തുടങ്ങിയ വിവിധ മേഖലകളിലെ ഏറ്റവും നൂതനമായ ചികിത്സാ സൗകര്യങ്ങളോടെയാണ് അൽഹിലാലിന്റെ ബഹ്‌റൈനിലെ മൂന്നാമത്തെ ശാഖയായ മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റൽ പ്രവർത്തനമാരംഭിച്ചത്.

ചടങ്ങിൽ അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് ഡയറക്ടർ അബ്ദുൽ ലതീഫ്, ഡയറക്ടർ വിനോദ്, ഡയറക്ടർ പി.എ മുഹമ്മദ്, സി.ഇ.ഒ പി.എ മുഹമ്മദ് ബിസിനസ് ഡവലപ്പ്മെന്റ് മേധാവി ആസിഫ് മുഹമ്മദ് തുടങ്ങിയവരും ബഹ്‌റൈൻ പ്രവാസ ലോകത്തെ സാമൂഹ്യ സാംസ്കാരിക വ്യവസായ പ്രമുഖരും പങ്കുചേർന്നിരുന്നു. വർണാഭമായ ചടങ്ങിനെ തുടർന്ന് പ്രമുഖ ബാൻഡിന്റെ സംഗീത പരിപാടി ഏവരുടെയും മനം കവർന്നു.

ഉദ്ഘാടനം പ്രമാണിച്ച് ഇന്ന് മുതൽ ആദ്യ അഞ്ച് ദിനങ്ങളിൽ കൺസൾട്ടിംഗ് ഫീസ് സൗജന്യമായിരിക്കും.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!