fbpx

Type to search

Bahrain Business Development Featured GCC India Local

“നിങ്ങൾക്ക്, പിടിക്കുന്ന മൽസ്യങ്ങൾ വിൽക്കാൻ പറ്റിയ ലുലു ഹൈപ്പർമാർക്കറ്റുകളുമുണ്ടല്ലോ” ബഹ്‌റൈൻ സ്വദേശിയോട് രാജകുമാരന്റെ വാക്കുകൾ, വീഡിയോ ഏറ്റെടുത്തു സോഷ്യൽ മീഡിയ

മനാമ: ബഹ്‌റൈൻ സ്വദേശിയായ തെരുവിലെ മീൻ കച്ചവടക്കാരനോട് ബഹ്റൈൻ രാജകുമാരന്റെ കുശലാന്വേഷണം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയുടെ മകനും ദുബയ് ഭരണാധികാരി മുഹമ്മദ് ബിൻ റാഷിദിന്റെ മരുമകനുമായ ഷേഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ വീഡിയോ ആണ് വൈറലായിരിയക്കുന്നത്. തെരുവോരത്ത് കച്ചവടം നടത്തുന്ന ഒരാളുമായി അദ്ധേഹം ഏറെ നേരം സംസാരിയ്ക്കുകയും കച്ചവടക്കാരനോട് “ഇന്ന് നിങ്ങൾക്ക് ഇവിടെ കച്ചവടം നടത്തുന്നത് പോലെ തന്നെ മീൻ വിൽക്കാൻ പറ്റിയ ലുലു ഹൈപ്പർ മാർക്കറ്റുകളുമുണ്ടല്ലോ” എന്ന് പറയുന്ന വീഡിയോ ആണ് നിമിഷങ്ങൾക്കുള്ളിൽ ഗൾഫ് മേഖലയിലെ സോഷ്യൽ മീഡിയകളിൽ തരംഗമായിരിക്കുന്നത്.

ഇന്ത്യയിലും ഗൾഫ് മേഖലയിലും വ്യാപിച്ചു കിടക്കുന്ന മലയാളി വ്യവസായ പ്രമുഖൻ യൂസുഫ് അലിയുടെ കീഴിലുള്ള ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഗൾഫ് നാടുകളിലെ ഭരണാധികാരികൾക്ക് പോലുമുള്ള വിശ്വാസ്യതയാണ് ഈ വീഡിയോയിലൂടെ കാണാൻ സാധിക്കുന്നതെന്ന് പലരും കമന്റുകളിലൂടെ അഭിപ്രായപ്പെട്ടു.

ഗൾഫിലെ രാജ കുടുംബങ്ങളുമായും ഭരണാധികാരികളുമായും ലുലു ഗ്രൂപ്പ് മേധാവി എം എ യൂസഫലിക്കുള്ള ബന്ധത്തെ കുറിച്ച് നേരത്തെയും നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഗൾഫിലെ രാജകുടുംബങ്ങളുമായി ഉന്നത ബന്ധമുള്ള പത്തു പേരുടെ പട്ടിക വിദേശ മാധ്യമങ്ങൾ തയ്യാറാക്കിയപ്പോള്‍ അതിനകത്ത് എം എ യൂസഫലിയുടെ പേരും ഉള്‍പ്പെട്ടിരുന്നു. വ്യവസായ ലോകത്തെ വികസന പ്രവർത്തനങ്ങളിൽ മുഖ്യ പങ്കു വഹിച്ചു കൊണ്ട് വിദേശ രാജ്യങ്ങളിലെ ഭരണാധികാരികൾക്കുള്ളിൽ പോലും കർമ്മ പ്രവർത്തനങ്ങളും ആത്മാർത്ഥതയും കൊണ്ട് ഇത്രയേറെ സ്വാധീനം ചെലുത്തിയ മറ്റൊരു ഭാരതീയൻ ഉണ്ടായിട്ടുണ്ടോ എന്നുപോലും വളരെ അഭിമാനപൂർവമായാണ് മലയാളികൾ ഉറ്റു നോക്കുന്നത്. ഇത്തരം റിപ്പോര്‍ട്ടുകളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ഉണ്ടായ സംഭവം.

عسىٰ عمرك طويل 🙌🏽 @nasser13hamad

A post shared by @ nasser13photos on

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!