fbpx

Type to search

Bahrain Featured Technology

വിദ്യാഭ്യാസ മേഖലയിൽ പുതിയൊരു ഡിജിറ്റൽ ചുവടുവെപ്പിനൊരുങ്ങി ബറ്റെൽകോ

മനാമ: രാജ്യത്തെ പ്രമുഖ ടെലികോം ഡിജിറ്റൽ ദാതാക്കളായ ബറ്റെൽകോ, നഴ്സറികൾ, സ്കൂളുകൾ, യൂണിവേഴ്സിറ്റികൾ തുടങ്ങിയവ ഉൾപ്പെടുന്ന രാജ്യത്തിൻറെ വിദ്യാഭ്യാസമേഖലയെ പരിപോഷിപ്പിക്കുന്നതിന് സംയോജിത ക്ലൗഡ് അധിഷ്ഠിത ഡിജിറ്റൽ വിദ്യാഭ്യാസ പരിപാടിക്ക് തുടക്കം കുറിയ്ക്കുന്നു. റിഫയിലെ റോയൽ ഗോൾഫ് ക്ലബ്ബിൽ നടന്ന പരിപാടിയിൽ ബറ്റേൽകോ ഉദ്യോഗസ്ഥരും വിദ്യാഭ്യാസ മേഖലയിൽ നിന്നുള്ള നിരവധി ക്ഷണിതാക്കളും പങ്കെടുത്തു.

IDENTIGY ദാതാവ് വികസിപ്പിച്ചെടുത്ത സംയോജിത പരിഹാരങ്ങൾ ഈ പരിപാടിയിൽ തൽസമയം പ്രദർശിപ്പിക്കുകയും, പണമിടപാടുകൾ, വിദ്യാർത്ഥി വാലറ്റ്, കാമ്പസ് ആക്സസ് കൺട്രോൾ, വിദ്യാർത്ഥി, സ്റ്റാഫ് ഹാജർ മാനേജ്മെന്റ്, ബസ് മാനേജ്മെന്റ്, ജിയോലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള ട്രാക്കിംഗ് തുടങ്ങിയവയിൽ ഇതിന്റെ സംഭാവനകളെക്കുറിച്ചും ചർച്ച ചെയ്തു.

എല്ലാവരേയും ബന്ധിപ്പിക്കുന്ന ഒരൊറ്റ പ്ലാറ്റ്ഫോം ഇതിൽ ലഭിക്കുന്നതിലൂടെ കൂടുതൽ സുരക്ഷിതത്വം വിദ്യാലയങ്ങൾക്ക് ഉറപ്പ് വരുത്താനും സാധിയ്ക്കും.

ബഹ്റിൻ ഇക്കണോമിക് വിഷൻ 2030 വിദ്യാഭ്യാസ മേഖലയിൽ ഡിജിറ്റൽ രൂപാന്തരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ബറ്റൽകോയുടെ എന്റർപ്രൈസ് ഡാറ്റാ കണക്ടിവിറ്റി സേവനങ്ങളോടൊപ്പം ബലേൽകോ സ്മാർട്ട് സൊല്യൂഷനുകൾ നൽകുന്നത്.

“ഡിജിറ്റൽ സൊല്യൂഷനുകൾ പ്രത്യേകമായി വിദ്യാഭ്യാസ മേഖലയിൽ ബലേൽകോയുടെ സ്ഥാനം ഉറപ്പാക്കാനതിനൊടൊപ്പം പുതിയ ഡിജിറ്റൽ വിദ്യാഭ്യാസ പരിഹാരങ്ങൾ ശക്തിപ്പെടുത്താൻ ബെറ്റാൽക്കോയ്ക്ക് സാധിയ്ക്കുമെന്നും ബെറ്റാൽക്കോ ചീഫ് മാർക്കറ്റിംഗ് ഓഫിസർ അബ്ദുറഹ്മാൻ മാധ്യമങ്ങളോട് പറഞ്ഞു.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!