fbpx

Type to search

Bahrain Development Featured Technology

“ബെനഫിറ്റ് പേ” യിലൂടെ ബഹ്റൈൻ ക്യാഷ് ലെസ് സമ്പദ് വ്യവസ്ഥിലേക്ക് മാറുന്നു.

മനാമ: ദേശീയ ഇലക്ട്രോണിക് പെയ്മെന്റ് സിസ്റ്റമായ “ബെനഫിറ്റ് പേ” യിലൂടെ ബഹ്റൈനൊരു ക്യാഷ് ലെസ് സമൂഹമായി മാറാൻ തയ്യാറെടുക്കുകയാണ്.ഇത് വളരെ സുരക്ഷിതവും അനായാസമുമായ പ്രക്രിയയായിരിയ്ക്കും എല്ലാവിധ പണമിടപാടുകൾക്കും പേത്യേകിച്ച് വാണിജ്യ ഇടപാടുകളിൽ .

ബെനഫിറ്റ് കമ്പനിയും സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈനും സംയുക്തമായി വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് സേവനം ലഭ്യമാകുന്നത്.നിലവിൽ രെജിസ്റ്റർ ചെയ്തിട്ടുള്ള ഡെബിറ്റ് കാർഡ് വഴിയെ ബെനഫിറ്റ് പേയ് സേവനം ലഭ്യമാകുന്നുള്ളുവെങ്കിലും ഭാവിയിൽ ക്രെഡിറ്റ് കാർഡിലും പ്രീപെയ്ഡ് കാർഡുകളിലും ഇത് ലഭ്യമായി തുടങ്ങും. ഇതൊരു ബഹ്റൈൻ ക്യാഷ് ലെസ് സമ്പദ് വ്യവസ്ഥയിലെ നാഴികക്കല്ലായി മാറുമെന്നാണ് രാജ്യം പ്രതീക്ഷിക്കുന്നത്.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!