fbpx

Type to search

Bahrain Featured Interior

ഹിദ്ദ് ഫാക്ടറിയിലെ വൻ അഗ്നിബാധ: നിയന്ത്രണ വിധേയമാക്കാൻ സഹായിച്ചത് അഗ്നിശമന സേനാ പ്രവർത്തകരുടെ ക്രിയാത്മക ഇടപെടൽ

മനാ­മ : ഇന്നലെ­ പു­ലർ­ച്ചെ­ 5 മണി­യോ­ടെ­ ഹി­ദ്ദ് ഇൻഡസ്ട്രിയൽ മേഖലയിലെ­ ഉരു­ക്ക് ഫാ­ക്ടറി­യിൽ ഉണ്ടായ വൻ അഗ്നി­ബാ­ധ നി­യന്ത്രണവി­ധേ­യമാ­ക്കാൻ സഹായിച്ചത് അഗ്നി­ശമന സേ­ന പ്രവർ­ത്തകരുടെ സമയോചിത ഇടപെടൽ മൂലം.­ അഗ്നി­ബാ­ധയ്ക്ക് ­പി­ന്നി­ലെ­ കാ­രണം വ്യക്തമല്ല. അഗ്നി­ബാ­ധയിൽ നാ­ശനഷ്ടങ്ങളു­ണ്ടാ­യി­ട്ടു­ണ്ടെ­ങ്കി­ലും ആളപാ­യം ഉണ്ടായിട്ടില്ല.

വീഡിയോ: 

ഹി­ദ്ദി­ലെ ­സൽ­മാൻ ഇൻ­ഡസ്ട്രി­യൽ സി­റ്റി­യി­ലു­ള്ള ഒരു­ കമ്പനി­യിൽ അഗ്നി­ബാ­ധയു­ണ്ടാ­യതാ­യും അഗ്നി­ശമന സേ­ന തീ­ നി­യന്ത്രണവി­ധേ­യമാ­ക്കി­യതാ­യും ആഭ്യന്തര മന്ത്രാ­ലയം ട്വി­റ്ററിൽ അറി­യി­ച്ചു­. 17 വാ­ഹനങ്ങളും 74 സേ­നാംഗങ്ങളും ദൗ­ത്യത്തിൽ പങ്കെ­ടു­ത്തു­. മെ­യിൻ ഓപ്പറേ­ഷൻ റൂ­മിൽ സന്ദേ­ശം ലഭി­ച്ച് അഞ്ച് ­മി­നി­റ്റി­നു­ള്ളിൽ സേ­ന സ്ഥലത്തെ­ത്തി­യതാ­യി­ ബ്രി­ഗേ­ഡി­യർ ജനറൽ അബ്ദുൾ അസീസ് അൽ അമീർ പറഞ്ഞു­. മൂ­ന്ന് മണി­ക്കൂർ നീ­ണ്ടു­നി­ന്ന രക്ഷാ­പ്രവർ­ത്തനത്തി­നൊ­ടു­വിൽ തൊ­ഴി­ലാ­ളി­കളെ­ പു­റത്തെ­ത്തി­ച്ചു­. മൂ­ന്ന് ഡി­വി­ഷനു­കളിൽ നി­ന്നാണ് അഗ്നി­ശമന സേ­നാ­ വാ­ഹനങ്ങൾ സ്ഥലത്തെ­ത്തി­യതെ­ന്നും അദ്ദേ­ഹം പറഞ്ഞു­. തീ പിടുത്തതിന് പിന്നിലെ കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!