fbpx

Type to search

Bahrain Featured Local

ഈദ് സംഗമവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു

മനാമ: ബഹ്‌റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ഈദ് സംഗമവും കട്ടിപ്പാറ പ്രകൃതി ദുരന്തത്തിൽ മരണപ്പെട്ട കുടുംബങ്ങൾക്ക് വേണ്ടിയുള്ള പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു. മനാമ കെഎംസിസി ഓഫീസിൽ വെച്ചു നടന്ന സംഗമം ബഹ്‌റൈൻ സി. എച് സെന്റർ പ്രസിഡന്റ്‌ കുട്ടുസ മുണ്ടേരി ഉത്ഘാടനം ചെയ്തു. പ്രാർത്ഥനക്ക് ഉബൈദുല്ല റഹ്‌മാനി നേതൃത്വം നൽകി. കെഎംസിസി പ്രസിഡന്റ്‌ എസ്. വി ജലീൽ, ജനറൽ സിക്രട്ടറി അസൈനാർ കളത്തിങ്കൽ, വൈസ് പ്രസിഡന്റ് മാരായ ടിപി മുഹമ്മദലി, ഷാഫി പാറക്കട്ട, സിക്രട്ടറിമാരായ മൊയ്‌ദീൻ കുട്ടി മലപ്പുറം, മുസ്തഫ കെ. പി ആശംസകൾ നേർന്നു. ജില്ലാ ഭാരവാഹികളായ സൂപ്പി ജീലാനി, നാസർ ഹാജി പുലിയാവ്‌, മൻസൂർ കുറ്റിച്ചിറ എന്നിവരും, ഇ. പി മഹമൂദ് ഹാജി മണിയൂർ, കുയ്യാലിൽ മഹമ്മൂദ് ഹാജി, സി.കെ കുഞ്ഞബ്ദുള്ള, അഷ്‌റഫ്‌ തോടന്നൂർ, സ്കൈ അഷ്‌റഫ്‌, സാജിദ് അരൂർ,, സാദ്ദിഖ് സ്‌കൈ എന്നിവർ പരിപാടിക്കു നേതൃത്വം നൽകി. ടിപ്പ് ടോപ്പ് ഉസ്മാൻ, ഷംസു പാനൂർ, കെ. യു അബ്ദുൽ ലത്തീഫ്, അബു യൂസുഫ്, യൂസുഫ് തോടന്നൂർ എന്നിവർ സന്നിഹിതരായിരുന്നു. സംഗമത്തിൽ കോഴിക്കോട് ജില്ലാ പ്രസിഡന്റ് എ. പി ഫൈസൽ അദ്യക്ഷനും ജനറൽ സിക്രട്ടറി ഫൈസൽ കോട്ടപ്പള്ളി സ്വാഗതവും സിക്രട്ടറി ശരീഫ് കോറോത്ത് നന്ദിയും പറഞ്ഞു.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!