fbpx

Type to search

Bahrain Featured Local

അൽ ഫതേഹ് ഇസ്ലാമിക് സെൻററിൽ ലൈലത്തുൽ ഖദ്റിനോടനുബന്ധിച്ച് പ്രത്യേക പരിപാടികൾ ഇന്ന് നടക്കും

മനാമ : പുണ്യമാസമായ റമദാനിലെ 26 നോമ്പ് പൂർത്തികരിയ്ക്കുന്ന ഇന്ന് രാത്രി പ്രേത്യേക പ്രാർത്ഥനയും ആഘോഷങ്ങളും നടക്കും. ബഹ്റൈൻ ഗവൺമെന്റ് സംഘടിപ്പിക്കുന്ന പരിപാടി മനാമയിലെ അൽ ഫതേഹ് ഇസ്ലാമിക് സെൻററിൽ തറാവീഹ് നമസ്കാരത്തിന് ശേഷമാണ് നടക്കുക. ഇസ്ലാം വിശ്വാസ പ്രകാരം 27ആം രാവായ ഇന്ന് രാത്രിയെ ലൈലത്തുൽ ഖദിർ (തീർപ്പുകളുടെ രാത്രി) ആയാണ് കണക്കാക്കുന്നത്.

ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടി വകുപ്പ് മന്ത്രി ഷേഖ് ഖാലിദ് ബിൻ അലി അൽ ഖലീഫ ഉദ്ഘാടനം ചെയ്യും. ക്യൂരി ഖാലിൽ ബൻഷി ഖുറാൻ പാരായണം നടത്തുകയും കോർട്ട് ഓഫ് കാസേഷൻ ജഡ്ജ് ഷേഖ് അദ്നൻ ബിൻ അബ്ദുല്ല യും ജഫേരി കോർട്ട് ഓഫ് കാസേഷൻ ജഡ്ജ് ഷേഖ് നാസർ അൽ അസ്ഫൂർ എന്നിവർ പങ്കെടുക്കും.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!