fbpx

Type to search

Bahrain Featured Informations Local

പാസ്പോർട്ടിൽ സർനെയിം ഇല്ലാത്തവർക്ക് ബഹ്റൈൻ വിസ നിഷേധിക്കും; വിസ പുതുക്കലിനും നിയമം ബാധകം

മനാമ : പാസ്പോർട്ടിൽ സർ നെയിം രേഖപ്പെടുത്തിയിട്ടില്ലാത്തവർക്ക് ബഹ്റൈൻ വിസ നിഷേധിക്കുന്നു. നിലവിലെ വിസ കാലാവധി കഴിഞ്ഞ് പുതുക്കലിനേയും സർനെയിം ബാധകമാണ്. വളരെക്കാലം മുൻപെ യൂറോപ്യൻ രാജ്യങ്ങളിൽ ഈ നിയമം നിലവിൽ വന്നിരുന്നു. പലരുടെയും വിസാ അപേക്ഷകൾ നിരസിച്ചപ്പോഴാണ് നിയമം ബഹ്റൈനിലും പ്രാബല്യത്തിൽ വന്നതായി പുറത്തറിയുന്നത്. പാസ്പോർട്ടിനായുള്ള അപേക്ഷ സമർപ്പിക്കുമ്പോൾ തന്നെ ഗിവൻ നെയിമിന് ശേഷം സർനെയിം നൽകാത്തതിനാലാണ് പാസ്പോർട്ടുകളിൽ സർ നെയിമിന്റെ കോളം ഒഴിഞ്ഞു കാണുന്നത്.

ബഹ്റൈനിലുള്ളവർ പാസ്പോർട്ടിൽ സർനെയിം ഉൾപ്പെടുത്താൻ സ്വന്തം രാജ്യത്തിൽ പ്രചാരത്തിലുള്ള ദിനപത്രത്തിലും ബഹ്റൈനിലെ ദിനപത്രത്തിലും നിശ്ചിത ഫോർമാറ്റിൽ പത്രപരസ്യം നൽകുകയും , പത്രത്തിന്റെ ഒറിജിനൽ കോപ്പിയുമായി സീഫിയിലെ ബഹ്റൈൻ ഇന്ത്യൻ എംബസിയിൽ രാവിലെ 8.30 നും 12.30 നും ഇടയിലുള്ള സമയത്തിൽ എത്തി സർനെയിം പാസ്പോർട്ടിൽ ചേർക്കാനുള്ള അപേക്ഷ സമർപ്പിക്കുകയുംചെയ്യുക. നാട്ടിലുള്ളവർ പാസ്പോർട്ട് ഓഫിസിൽ സമാനമായ രീതിയിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

1 Comments

  1. Manojkumar June 30, 2018

    Is it applicable in visit visa also??

    Reply

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!