fbpx

Type to search

Bahrain Featured Local

സുരക്ഷാ മാനദണ്ഡങ്ങളുടെ അഭാവം : ആറു മാസത്തിനകത്തുണ്ടായ തൊഴിലിട അപകടങ്ങളുടെ എണ്ണം 195

മനാമ : 2018 ലെ ആദ്യ ആറു മാസത്തിനകത്ത് തൊഴിലിടങ്ങളിൽ 195 അപകടങ്ങളാണ് സംഭവിച്ചിട്ടുളളതെന്ന് ലേബർ ഇൻസ്പെക്ഷൻ അതോറിറ്റിയുടെ കണക്കുകളിൽ പറയുന്നു. തൊഴിൽ-സാമൂഹിക വികസന മന്ത്രാലയത്തിലെ കണക്കുകൾ പ്രകാരം 2016 ൽ 341 തൊഴിലിട അപകടങ്ങൾ നടന്നപ്പോൾ 2017 ലത് 388 ആയി ഉയർന്നു. ഈ വർഷത്തിൽ ആദ്യ ആറു മാസത്തിൽ തന്നെ 195 അപകടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
195 അപകടങ്ങളിൽ 83 എണ്ണം നിസാര അപകടങ്ങളും 52 അപകടങ്ങൾ ഉയർച്ചയിൽ നിന്നുമുളള വീഴച്ചകളോ അതുപോലെയുളള വലിയ അപകടങ്ങളായിരുന്നുവെന്ന് തൊഴിൽ-സാമൂഹിക വികസന മന്ത്രാലയത്തിലെ ഇൻസ്പെക്ഷൻ ഡയറക്ടർ അഹമദ് അൽ ഹക്കി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
അപകടങ്ങൾ എല്ലാം സംഭവിക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങൾ അവഗണിക്കുന്നത്ക്കൊണ്ടാണെന്നും, നിർമ്മാണ മേഖലയിൽ നിർബന്ധമായും പാലിക്കേണ്ട പല സുരക്ഷാ മാനദണ്ഡങ്ങളും മനപൂർവ്വം തൊഴിലാളികളും പ്രോജക്ട് മേധാവികളും ശ്രദ്ധിക്കാറില്ല, തൊഴിൽ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പരിശോധനകൾ ശക്തമാക്കുമെന്നും അൽ ഹൈക്കി കൂട്ടിച്ചേർത്തു.

 

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!