fbpx

Type to search

Bahrain Featured Local

കെ.എം.എസ് മൗലവിയുടെ മാതാവിന്‍റെ നിര്യാണത്തില്‍ അനുശോചിച്ചു: ബഹ്റൈനില്‍ മയ്യിത്ത് നിസ്കാരം ഇന്ന് (5-7-18, വ്യാഴാഴ്ച)

മനാമ: ബഹ്റൈനിലെ സല്‍മാനിയ ഏരിയ സമസ്തയുടെയും കെ.എം.സി.സിയുടെയും പ്രസിഡന്‍റായി പ്രവര്‍ത്തിക്കുന്ന കെ.എം.എസ് മൗലവി തിരൂരിന്‍റെ മാതാവ് ഖദീജ ഉമ്മയുടെ നിര്യാണത്തില്‍ ബഹ്റൈന്‍ സമസ്ത-കെ.എം.സി.സി ഭാരവാഹികള്‍ അനുശോചനം അറിയിച്ചു.
പരേതക്ക് വേണ്ടി മയ്യിത്ത് നിസ്കാരവും പ്രത്യേക പ്രാര്‍ത്ഥനയും നടത്തണമെന്ന് നേതാക്കള്‍ ഏരിയാ കമ്മറ്റികളോടഭ്യര്‍ത്ഥിച്ചു.
ഇന്ന് (വ്യാഴം) രാത്രി 10 മണിക്ക് മനാമയിലെ സമസ്ത കേന്ദ്ര ആസ്ഥാനത്ത് നടക്കുന്ന സ്വലാത്ത് മജ് ലിസിനോടനുബന്ധിച്ച് മയ്യിത്ത് നിസ്കാരവും പ്രത്യേക പ്രാര്‍ത്ഥനയും നടക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.  എസ്.കെ.എസ്.എസ്.എഫ് ഓണ്‍ലൈന്‍ ചാനലായ കേരള ഇസ്ലാമിക് ക്ലാസ്റൂം അഡ്മിന്‍ കൂടിയായ കെ.എം.എസ് മൗലവിയുടെ മാതാവിന്‍റെ നിര്യാണത്തില്‍ കെ.ഐ.സി.ആര്‍ അഡ്മിന്‍ ‍ഡെസ്ക് അനുശോചിച്ചു. കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ ക്ലാസ്റൂമില്‍ നടന്ന പ്രാര്‍ത്ഥനക്ക് ഉസ്താദ് സ്വമദ് ഫൈസി ഒമാന്‍ നേതൃത്വം നല്‍കി. ലോകത്തുടനീളമുള്ള ഓണ്‍ലൈന്‍ ക്ലാസ്സ് റൂം ശ്രോതാക്കളായ മുഴുവന്‍ പ്രവര്‍ത്തകരും അവരുടെ നാടുകളില്‍ മയ്യിത്ത് നിസ്കാരവും പ്രാര്‍ത്ഥനയും സംഘടിപ്പിക്കണമെന്നും ക്ലാസ് റൂം നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
ബഹ്റൈനിലായിരുന്ന കെ.എം.എസ് മൗലവി, മാതാവിന്‍റെ മരണ വിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ജനാസ ഖബറടക്കം തിരൂരിലെ പറവണ്ണ ജുമാമസ്ജിദില്‍ വ്യാഴാഴ്ച കാലത്ത് 8മണിക്ക് നടക്കും.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!