fbpx

Type to search

Bahrain Dubai Featured GCC Kerala

‘സഹയാത്രികർക്കു സലാം’: ഡോ.നസീഹത്ത് ഖലാമിന്റെ ഹജ്ജും ഡോക്ടറേറ്റും അനുഭവക്കുറിപ്പുകൾ മന്ത്രി ഡോ. KT ജലീൽ പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ. നസീഹത്ത് ഖലാം എഴുതിയ ഹജ്ജും ഡോക്ടറേറ്റും അനുഭവക്കുറിപ്പുകൾ ‘സഹയാത്രികർക്കു സലാം’ മന്ത്രി KT ജലീൽ ഇന്ന് തിരുവനന്തപുരത്തു പ്രകാശനം ചെയ്തു. പി ആർ ഡി ഡെപ്യൂട്ടി ഡയറക്ടറും എഴുത്തുകാരനുമായ സലിൻ വി മാങ്കുഴിയാണ് മന്ത്രിയിൽ നിന്ന് പുസ്തകം ഏറ്റുവാങ്ങിയത്.

ഉന്നത വിദ്യാഭാസം, ആത്‌മീയത, സൗഹൃദം, പരസ്പര സഹായം എന്നീ വിഷയങ്ങളിൽ വായനക്കാർക്ക് ഊർജവും പ്രേരണയും നൽകുന്ന വിഭാഗത്തിലാണ് ഈ പുസ്തകം വരിക. ദുബായ് ‘ചിരന്തന – യു.എ.ഇ.എക്സ്ചേഞ്ച്’ പുറത്തിറക്കിയ 31 മത് പുസ്തകം കണ്ണൂർ ‘സമയം’ ആണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. ഇന്ത്യയിൽ ആദ്യമായാണ് ഒരു വനിത ഹജ്ജുമായി ബന്ധപ്പെട്ട ആത്മീയാനുഭവങ്ങളും ഹജ്ജ് യാത്രയുടെ വ്യത്യസ്തതകളും പുസ്തക രൂപത്തിലാക്കുന്നത്.

പ്രകാശന ചടങ്ങിൽ വക്കം ഷക്കീർ, അമാനുല്ല, കൊട്ടിയം നഹാസ്, ഡോക്ടർ അബ്ദുൽ ഖലാം, ചാന്നാങ്കര സലിം, സീനത്ത് സലിം, സൽമ അഫ്സൽ, റഷീദ് പാങ്ങോട്, കലാപ്രേമി ബഷീർ, മാഹീൻ തുടങ്ങിയവർ പങ്കെടുത്തു. അടുത്ത ആഴ്ച മുതൽ കേരളത്തിലെ എല്ലാ പ്രധാന പുസ്തക ശാലകളിലും ‘സഹയാത്രികർക്ക് സലാം’ ലഭിക്കും. 100 രൂപയാണ് വില. കടയ്ക്കൽ അഷ്‌റഫ്‌ ആണ് അവതാരിക എഴുതിയിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് 9497784286.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!