fbpx

Type to search

Bahrain Featured India

പീപ്പിൾസ് ഫോറം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മനാമ : പീപ്പിൾസ് ഫോറം ബഹ്‌റൈ​​െൻറ ആഭിമുഖ്യത്തിൽ സൽമാനിയാ മെഡിക്കൽ സ​െൻററുമായി സഹകരിച്ച്‌ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സൽമാനിയാ മെഡിക്കൽ സ​െൻററിലെ ബ്ലഡ് ബാങ്കിൽ നടന്ന രക്തദാന ക്യാമ്പിൽ ബഹ്‌റൈനിലെ നിരവധി സാംസ്‌കാരിക സംഘടനാ പ്രതിനിധികൾ ഉൾപ്പെടെ നൂ​േറാളം പേർ പങ്കെടുത്തു. 75 ഓളം അംഗങ്ങൾ രക്തം ദാനം ചെയ്​തു. ശിഫാ അൽജസീറ മെഡിക്കൽ ഡയറക്​ടർ ഡോ. സൽമാൻ അലി ഗരീബ് രക്തദാനക്യാമ്പ് ഉൽഘാടനം ചെയ്​തു. രക്തം ദാനം ചെയ്​തവർക്ക് ശിഫ-അൽജസീറയുടെ രണ്ടു മാസത്തെ കാലാവധിയോടുകൂടിയ സൗജന്യ പരിശോധന കാർഡും വിതരണം ചെയ്​തു. പ്രസിഡൻറ്​ ജെ.പി. ആസാദ്  ചടങ്ങിൽ അധ്യക്ഷത വഹിച്ചു.  റജി വർഗീസ്,ബിജു കുമാർ, ജയശീൽ, ശ്രീജൻ ,ശങ്കുണ്ണി,വിനീഷ്, മനീഷ്, നിഖിൽ,ദിലീപ്, രജനി ബിജു,ദിവ്യ വിനീഷ് എന്നിവർ നേതൃത്വം നൽകി.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!