fbpx

Type to search

Bahrain Featured Local

ഗർഭിണിയാണെന്നറിഞ്ഞിട്ടും ഭർത്താവിന്റ പീഡനങ്ങൾക്കിരയാകേണ്ടി വന്ന സ്ത്രീക്ക് വിവഹ മോചനം അനുവദിച്ചു

മനാമ: അസുഖാനന്തരം ചികിത്സയിലിരിയ്ക്കുന്ന സ്ത്രീക്ക് ഭർത്താവിൽ നിന്നും ഉയർന്ന പീഡനങ്ങൾക്കു സുന്നി ശരീയ കോടതി വിവാഹമോചനം അനുവദിച്ചു. 28 വയസുള്ള സ്ത്രീ തന്റെ 48 വയസുള്ള ഭർത്താവിൽ നിന്നും നിരന്തരം ശാരിരിക പീഡനത്തിരയാകേണ്ടി വന്ന സാഹചര്യത്തിലാണ് വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്. കൂടാതെ മാസത്തിൽ നൽകേണ്ട ചിലവു കാശും ഭർത്താവ് നൽകിയിരുന്നില്ലായെന്നും ഭാര്യ കോടതിയെ ബോധിപ്പിച്ചു.

തന്റെ ഭാര്യ ഗർഭിണിയാണെന്നറിയാമായിരിന്നിട്ടും മദ്യപിച്ച് കാറിനുളളിൽ വെച്ച് ക്രൂരമായി മർദ്ദിച്ചിരുന്നതിന് സാക്ഷികളുണ്ടെന്നും സ്ഥിരമായ അപമാനത്തിനും പീഡനങ്ങൾക്കൊമൊടുവിലാണ് 28 വയസുകാരി വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചതെന്നും വാദിഭാഗം അഭിഭാഷകൻ ഇബ്തി സാം അൽ സബാഗ് കോടതിയെ ബോധിപ്പിച്ചു.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!