fbpx

Type to search

Bahrain Featured Technology

രാജ്യത്തെ മന്ത്രാലയങ്ങൾക്കെല്ലാമായി ഒരു വെബ് പോർട്ടൽ വരുന്നു

മനാമ : രാജ്യത്തെ മുഴുവൻ മന്ത്രാലയങ്ങൾക്കും ഗവൺമെന്റ് ഏജൻസികൾക്കുമായി ഒരു വെബ് പോർട്ടൽ ആരംഭിക്കുന്നതായി ക്രൗൺ പ്രിൻസ്, ഡെപ്യൂട്ടി സുപ്രീം കമാൻഡറും ഫസ്റ്റ് ഡെപ്യൂട്ടി പ്രൈം മിനിസ്റ്റർ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പറഞ്ഞു. ബഹ്റൈൻ ഫിനാൻഷ്യൽ ഹാർബറിൽ നടന്ന പ്രെസ് മീറ്റിംഗിലാണ് പുതിയ വെബ് പോർട്ടലിനെ കുറിച്ച് രാജകുമാരൻ അറിയിച്ചത്.
രാജ്യത്തിലെ എല്ലാ വെബ് പോർട്ടലുകളും ഏകീകരിക്കുമെന്നും 2030 വിഷന്റെ ഭാഗമായാണ് ഇത്തരത്തിലൊരു സംരംഭം ആരംഭിക്കുന്നതെന്നും പത്രസമ്മേളനത്തിൽ പ്രിൻസ് സൽമാൻ പറഞ്ഞു. ബഹ്റൈൻ സമ്പദ്ഘടനയ്ക്ക് പുതിയ വെബ് പോർട്ടൽ മുതൽ കൂട്ടായിരിയ്ക്കുമെന്നും രാജ്യത്തിലെ ടൂറിസം മേഖല ഇതിലൂടെ ശക്തിപ്പെടുത്താൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!