fbpx

Type to search

Bahrain Featured International Kerala

പ്രളയക്കെടുതിയിൽ 7 കോടി രൂപ, ഐ-ട്യൂൺ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവയിൽ ഉപഭോക്താക്കൾക്ക് സംഭാവന ചെയ്യാൻ ബാനറുകൾ: ലോകോത്തര ബ്രാൻഡ് ആപ്പിളും കേരളത്തിനായി

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന് ധനസഹായം പ്രഖ്യാപിച്ചു ലോകോത്തര ടെക്ക് ഭീമൻ ആപ്പിൾ കമ്പനിയും. ഏഴുകോടി രൂപയാണ് ആപ്പിൾ ദുരിതാശ്വാസത്തിനായി നൽകുമെന്ന് പ്രഖ്യാപിച്ചത്. ഇതുകൂടാതെ ഐ-ട്യൂൺ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവയിൽ കേരളത്തെ സപ്പോർട്ട് ചെയ്യാൻ ആഹ്വാനം ചെയ്യുന്ന ബാനറും സജ്ജീകരിച്ചിട്ടുണ്ട്.

“ഞങ്ങൾ ദുരിതമനുഭവിക്കുന്ന കേരള സമൂഹത്തോടൊപ്പമാണ്, പ്രളയത്തിൽ തകർന്ന കേരളത്തെ കൈപിടിച്ചുയർത്താൻ ഞങ്ങൾ കൂടെയുണ്ടാവും, തകർന്ന സ്കൂളുകളും വീടുകളും പുനർനിർമ്മിക്കാൻ ഞങ്ങൾ സഹായിക്കും” ആപ്പിൾ കമ്പനി അധികൃതർ പറഞ്ഞു.

മേഴ്‌സി കോർപസ് ഇന്ത്യ വഴിയാണ് സഹായങ്ങൾ നൽകുന്നത്. കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കും സഹായം അനുവദിക്കും എന്നും ആപ്പിൾ വ്യക്തമാക്കി.

ആപ്പിൾ ഉപഭോക്താക്കൾക്ക് $5, $10, $25, $50, $100, or $200 ഡോളർ എന്നിങ്ങനെ സംഭാവന ചെയ്യാനുള്ള സംവിധാനമാണ് നിലവിൽ സജ്ജീകരിച്ചിരിക്കുന്നത്. മേഴ്‌സി കോർപസ് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ്‌ മുഖാന്തരം പണമിടപാടുകള്‍ നടത്താന്‍ സംവിധാനം ചെയ്തിട്ടുണ്ട്.

Tags:

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!