fbpx

Type to search

Bahrain Featured International Sports

ഏഷ്യൻ ഗെയിംസ്: ബഹ്റൈന് രണ്ട് സ്വർണം കൂടി, 6 സ്വർണവും 3 വെള്ളിയും 3 വെങ്കലവുമായി പവിഴദ്വീപ് 12ാം സ്ഥാനത്ത്

മനാമ: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടക്കുന്ന 18ാമത് ഏഷ്യന്‍ ഗെയിംസിൽ ബഹ്​റൈന്​ രണ്ടു സ്വർണം കൂടി ലഭിച്ചു. ഇപ്പോൾ ആറുസ്വർണ്ണ മെഡലുകളും 3 വെള്ളിയും 3 വെങ്കലവും അടക്കം 12 മെഡലുകളുമായി ബഹ്‌റൈൻ 12ാം സ്ഥാനത്തെത്തി.

വനിതകളുടെ സ്​റ്റീപ്​ൾ ചേസ്​ 3000 മീറ്ററിൽ ബഹ്​റൈ​​െൻറ വിൻഫ്രെഡ് യാവി ഇന്നലെ സ്വർണ്ണം കൊയ്​തു. ഒമ്പത്​ മിനിറ്റും 36.52 സെക്കൻറും കൊണ്ടാണ്​ വിൻഫ്രെഡ്​ നേട്ടം കൈവരിച്ചത്​. ഇന്ത്യയുടെ സുധസിങ്​ രണ്ടാമത്​ എത്തി. ഒമ്പത്​ മിനിറ്റും 40.03 സമയവുംകൊണ്ടാണ്​ സുധസിങ്​ ലക്ഷ്യത്തിലെത്തിയത്​. വിയറ്റ്​നാമി​​െൻറ ഒഅന്​ഹ്​ ന്​ഗയിൻ വെങ്കലം നേടി. പുരുഷ ഹാൻഡ് ബോളിൽ ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട് ബഹ്‌റൈൻ.

ഒമ്പത്​ മിനിറ്റും 43.83 സെക്കൻറുമെടുത്താണ്​ മൂന്നാമതെത്തിയത്​. മാരത്തോണ്‍, വനിതകളുടെ 400 മീറ്റര്‍, 100 മീറ്റര്‍ തുടങ്ങിയവയിലാണ്​ കഴിഞ്ഞദിവസം സ്വർണ്ണം നേടിയത്​. ബഹ്‌റൈന്‍ താരങ്ങളുടെ പ്രകടനം വീക്ഷിക്കാന്‍ ഇന്തോനേഷ്യയിലെ ബഹ്‌റൈന്‍ അംബാസഡര്‍ ഡോ. മുഹമ്മദ് ഗാസന്‍ ശിക്കൂ, ബഹ്‌റൈന്‍ ഒളിംപിക് കമ്മിറ്റി സെക്രട്ടറി ജനറല്‍ അബ്ദുറഹ്മാന്‍ അസ്‌കര്‍ തുടങ്ങി നിരവധിപേർ ഏഷ്യന്‍ ഗെയിംസ്​ വേദിയിലുണ്ട്​.

എട്ട് സ്വർണവും 16 വെള്ളിയും 20 വെങ്കലവുമടക്കം 44 മെഡലുകൾ നേടി ഇന്ത്യ 9 മതുണ്ട്.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!