fbpx

Type to search

Bahrain Featured Sports

വനിതകളുടെ 200 മീറ്റർ ഓട്ടത്തിലും സ്വർണം, 9 സ്വർണമടക്കം 18 മെഡലുകളുമായി ഏഷ്യൻ ഗെയിംസിൽ ബഹ്‌റൈൻ വീണ്ടും നില മെച്ചപ്പെടുത്തി

മനാമ: ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 200 മീറ്റർ ഓട്ടത്തിലും സ്വർണം, 9 സ്വർണമടക്കം 18 മെഡലുകളുമായി ഏഷ്യൻ ഗെയിംസിൽ ബഹ്‌റൈൻ വീണ്ടും നില മെച്ചപ്പെടുത്തി. വനിതകളുടെ 200 മീറ്റർ ഒാട്ടത്തിൽ ബഹ്​റൈ​ൻറെ എഡിഡിയോങ്​ ഒഡിഡോങ്​ 22.96 സെക്കൻറുകൊണ്ട്​ ലക്ഷ്യം കണ്ട്​ സ്വർണം നേടി. ഇന്ത്യയുടെ ദ്യുതി ചന്ദ്​ വെള്ളിയും ചൈനയുടെ വെയ്​ യോങ്​ലി വെങ്കലവും നേടി. കഴിഞ്ഞ ദിവസം മിക്​സഡ്​ 400 മീറ്റർ റിലെയിൽ ബഹ്​റൈൻ ടീം സ്വർണ്ണം കൊയ്​തിരുന്നു. അലി ഖമീസ്​, കെമി അദെകോയ, സല്​വ ഇദ്​ നാസർ, അബൂബേക്കർ അബ്ബാസ്​ എന്നിവർ അടങ്ങിയ റിലെ ടീമാണ്​ ഒന്നാമതെത്തിയത്​. ഇതോടെ ബഹ്​റൈന് ഒമ്പത് സ്വർണവും മൂന്ന്​ വെള്ളി, ആറ്​ വെങ്കലം എന്നിവയുൾപ്പെടെ ആകെ 18 മെഡലുകൾ​ നേടി​ നില മെച്ചപ്പെടുത്തി. വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ അമിനത്​ ജമാൽ, മനൽ എൽ ബഹ്​റൗയ്​ വനിതകളുടെ 800 മീറ്ററിലും ഇന്നലെ വെങ്കലം നേടി.

പ​ുരുഷൻമാരുടെ 10,000 മീറ്ററിൽ ഹസൻ ചാനി, വനിതകളുടെ 100 മീറ്ററിൽ എഡിഡിയോങ്​ ഒഡിഡോങ്, വനിതകളുടെ 400 മീറ്ററിൽ സൽവ ഇൗദ്​ നാസർ, വനിതകളുടെ മാരത്തോണിൽ റോസ്​ ചെലിമോ,​ വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ കെമി അദെകൊയ, 3000 മീറ്റർ വനിത സ്​റ്റീപ്​ൾ ചേസിൽ വിൻഫ്രഡ്​ യവി എന്നിവരും കഴിഞ്ഞ ദിവസങ്ങളിൽ സ്വർണം നേടിയിരുന്നു. പുരുഷ മാരത്തോണിൽ എൽ ഹസൻ എൽ അബ്ബാസി, വനിതകളുടെ 10,000 മീറ്ററിൽ ഇയൂനിസ്​ ചുംബ, പുരുഷൻമാരുടെ മാരത്തോണിൽ എൽ ഹസൻ എൽ അബ്ബാസി, പുരുഷൻമാരുടെ 10,000 മീറ്ററിൽ എബ്രഹാം ചെറോബൻ എന്നിവരാണ്​ കഴിഞ്ഞ ദിവസങ്ങളിൽ വെള്ളി നേടിയത്​. പുരുഷൻമാരുടെ 400 മീറ്ററിൽ അലി ഖാമിസ്​, വനിതകളുടെ ഷോട്ട്​പുട്ടിൽ നൂറസാലെം ജാസിം, വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ അമിനാത്​ ജമാൽ, വനിതകളുടെ 800 മീറ്ററിൽ മനാൽ എൽ ബഹറൗദി എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ വെങ്കലവും നേടിയിരുന്നു.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!