fbpx

Type to search

Bahrain Featured Health

രാജ്യത്തെ ക്യാൻസർ രോഗികളിൽ വർധനവ് : പ്രതിമാസം ശരാശരി 70 പുതിയ രോഗികൾ

മനാമ : രാജ്യത്തിൽ ക്യാൻസർ രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ്. പ്രതിമാസം പുതിയ 70 ഓളം രോഗികൾ ഉണ്ടാകുന്നുവെന്ന് കിംഗ് ഹമദ് ഓൺകോളജി സെന്ററിലെ മേജർ ജനറൽ ഡോ.ഷേഖ് സൽമാൻ ബിൻ അട്ടിയതളള പറഞ്ഞു. നാലു മാസത്തിന് മുൻപാണ് സെൻറർ ആരംഭിച്ചത്. ആദ്യമാസത്തിൽ 70 പേരിലും രണ്ടാം മാസത്തിൽ 72 പേരിലും മൂന്നാം മാസത്തിൽ 65 പേരിലും ക്യാൻസർ സ്ഥീരികരിച്ചിരുന്നു.
രാജ്യത്ത് ദിവസേന ക്യാൻസർ രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടാകുന്നതിലുളള കാരണം വ്യക്തമല്ലായെന്നും മതിയായ ഗവേഷണങ്ങൾ രാജ്യത്ത് നടക്കുന്നുണ്ടുവെന്നും ഒരു മാധ്യമത്തിന് നൽകിയ ഇന്റർവ്യൂവിൽ അദ്ധേഹം കൂട്ടിച്ചേർത്തു.
കിംഗ് ഫഹദ് ഓൺ കോളജി സെൻററിൽ 120 കിടക്കകളാണ് നിലവിലുള്ളതെങ്കിലും 145 പേരെ വരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം സെൻററിൽ ഉണ്ട്. അത്യാധുനി ക സൗകര്യങ്ങളുളള സെൻററിൻ 1200 രോഗികളെ ഇതുവരെ ചികിത്സിച്ചിട്ടുണ്ട്.

 

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!