fbpx

Type to search

Bahrain Featured Health Local

ഇന്ത്യന്‍ ക്ലബ് – ഷിഫ മള്‍ട്ടി സ്പെഷ്യാലിറ്റി ക്യാമ്പിനു മികച്ച പ്രതികരണം

മനാമ: ഇന്ത്യന്‍ ക്ലബും ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററും സംയുക്തമായി മെഗാ മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് നടത്തി. ഇന്റേണല്‍ മെഡിസിന്‍, ഒഫ്താല്‍മോളജി, ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ജനറല്‍ മെഡിസിന്‍ എന്നീ അഞ്ചു വിഭാഗങ്ങളിലായി സംഘടിപ്പിച്ച ക്യാമ്പിനു മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇന്ത്യന്‍ ക്ലബില്‍ നടന്ന ക്യാമ്പില്‍ നാന്നൂറോളം പേര്‍ രജിസ്റ്റര്‍ ചെയ്തു.

ഇന്ത്യന്‍ ക്ലബ് വൈസ് പ്രസിഡന്റ് വിഡി തങ്കച്ചന്‍ ഉദ്ഘാടനം ചെയ്തു. ഷിഫ മെഡിക്കല്‍ ഡയരക്ടര്‍ ഡോ. സല്‍മാന്‍ അധ്യക്ഷനായി. സാമൂഹ്യ പ്രവര്‍ത്തകരായ ഫ്രാന്‍സിസ് കൈതാരത്ത്, രാജു കല്ലുംപുറം എന്നിവര്‍ ആശംസയര്‍പ്പിച്ചു. മെഡിക്കല്‍ അഡ്മിനിസ്ട്രേറ്റർ ഡോ. ഷംനാദ്, കണ്‍സള്‍ട്ടന്റ് ഇന്റേണല്‍ മെഡിസിന്‍ ഡോ. സുജീത് ലാല്‍, സാമൂഹ്യ പ്രവര്‍ത്തകരായ ഗഫൂര്‍ കൈപമംഗലം, ബിനു കുന്നന്താനം, മൊയ്തീന്‍ പൊന്നാനി, സാലാം മമ്പാട്ടുമൂല, സയ്യിദ് ഹനീഫ, ഒകെ കാസിം, സല്‍മാനുല്‍ ഫാരിസ്, ബഷീര്‍ തറയില്‍, അന്‍വര്‍ കണ്ണൂര്‍ എന്നിവര്‍ സംബന്ധിച്ചു. ഷിഫ കസ്റ്റമര്‍ റിലേഷന്‍ ഓഫീസര്‍ റഹ്മത്ത് അബ്ദുല്‍ റഹ്മാന്‍ അവതാരികയായി.

ക്യാമ്പില്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് കണ്ണിന്റെ കാഴ്ച പരിശോധനയും ഷുഗര്‍, ബിപി പരിശോധനയും ഉണ്ടായി. ക്യാമ്പിനു പുറമേ ‘സുരക്ഷിതമായി നില്‍ക്കുക’ എന്ന തലക്കെട്ടില്‍ ഡോ. സുജീത് ലാല്‍ വേനല്‍ക്കാല രോഗ ബോധവല്‍ക്കരണ ക്ലാസ് എടുത്തു. വേണ്ടത്ര മുന്‍കരുതലില്ലാതെ ചൂടും തണുപ്പും നേരിടുന്നതു ഗരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കു വഴിവെക്കുമെന്നു ഡോ. സുജീത് ലാല്‍ പറഞ്ഞു. അസുഖത്തിന്റെ കാഠിന്യം വ്യക്തികളില്‍ വ്യത്യസ്ത അളവിലായിരിക്കും.


ഹ്യുമിഡിറ്റിയും ജോലിയുടെയും വിനോദത്തിന്റേയും ഭാഗമായി വേനലില്‍ നേരിട്ട് വെയില്‍ കൊള്ളലും അസുഖങ്ങള്‍ ക്ഷണിച്ചു വരുത്തും. കടുത്ത ചൂട് ഉണ്ടാക്കുന്ന ഏറ്റവും ഗുരുതരമായ അവസ്ഥയാണ് താപാഘാതം. പൊള്ളുന്ന ചൂട്, ഉണങ്ങി വരണ്ട തൊലിപ്പുറം, കോച്ചി പിടിത്തം, ക്രമാതീതമായ നെഞ്ചിടിപ്പ്, തലകറക്കം, ഛര്‍ദ്ദി, ചിന്താക്കുഴപ്പം, വികാരവിക്ഷോഭം, പരസ്പര ബന്ധമില്ലാത്ത സംസാരം, തണുപ്പ് തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗവുമായി ബന്ധപ്പെട്ടു അടിയന്തിര ചികിത്സ തേടേണം. അല്ലെങ്കില്‍ ശരീരത്തിലെ താപ സന്തുലിതാവസ്ഥ തകരാറിലാകുകയും ആന്തരീകാവയവങ്ങള്‍ക്ക് കേടുപാടുവെന്നു മരണം പോലും സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞു. ശ്രോതാക്കളുടെ സംശയ നിവാരണത്തിനു അവസരമുണ്ടായിരുന്നു.


ക്യാമ്പില്‍ സ്പെഷ്യലിസ്റ്റ് ഒഫ്താല്‍മോളജിസ്റ്റ് ഡോ. ശ്രേയസ് പാലവ്, സ്പെഷ്യലിസ്റ്റ് ഗൈനക്കോളജിസ്റ്റ് ഡോ. ഭുവനേശ്വരി, സ്പെഷ്യലിസ്റ്റ് പീഡിയാട്രീഷന്‍ ഡോ. സമീര്‍ ഉല്ലാസ്, ജനറല്‍ ഫിസിഷ്യന്‍മാരായ ഡോ. നിജേഷ് മേനോന്‍, ഡോ. ഷംനാദ് എന്നിവര്‍ പരിശോധന നടത്തി. രജിസ്‌ട്രേഷന് ജംഷി റഹ്മാന്‍, ഷഹഫാദ് വില്ലാനൂര്‍, നഴ്‌സിംഗ് സ്‌റ്റേഷന് അച്ചാമ, ശ്രീജിത്ത്, ഫാര്‍മസിക്ക് നൗഫല്‍, നേത്ര പരിശോധനക്ക് പി ഫൈസല്‍, റഫ്രഷ്‌മെന്റിനു ഷൈന്‍ മുഹമ്മദും വീണ്ടിയര്‍ ടീവിമിന് വി നിഷാദും നേതൃത്വം നല്‍കി. ക്യാമ്പില്‍ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ക്വിസ് മത്സരവും ഉണ്ടായി. സാമൂഹ്യ, സാംസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖര്‍ ക്യാമ്പില്‍ പങ്കെടുത്തു.

ക്യാമ്പിന് ഷിഫ ജീവനക്കാരായ മൂസ അഹമ്മദ്, സക്കീര്‍, ഇസ്മത്തുല്ല, ഫാബിഷ്, ഷീല അനില്‍, ഷാജി മന്‍സൂര്‍, ഇന്ത്യന്‍ ക്ലബ് ജീവനക്കാരായ വിനായക്, ബാബു, കിരണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കൂടുതൽ ചിത്രങ്ങൾ:

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!