fbpx

Type to search

Bahrain Featured Kerala Local

ബഹ്‌റൈനിൽ മലയാളി ഡോക്ടർമാർ ആത്മഹത്യ ചെയ്ത നിലയിൽ

മനാമ: ബഹ്റൈനിൽ രണ്ട് മലയാളി ഡോക്ടർമാരെ താമസസ്ഥലത്ത് ഫ്‌ളാറ്റിനുള്ളിൽ വിഷം കഴിച്ചു ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പത്തനംതിട്ട റാന്നി എരുമേലി സ്വദേശി ഡോ.ഇബ്രാഹിം റാവുത്തര്‍ (34), സഹോദര പത്നി തിരുവല്ലം പായിപ്പാട് സ്വദേശി ഡോ.ഷംലീന മുഹമ്മദ് സലിം (34) എന്നിവരാണ് മരിച്ചത്. ഡോ.ഇബ്രാഹീമിന്റെ താമസസ്ഥലത്തായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
റിഫയിൽ ഇന്നലെ പുലർച്ചെയാണ് സംഭവം. ബി.ഡി.എഫ് ആശുപത്രിയിലെ അനസ്‌തേഷ്യ ഡോക്ടർമാർ ആയിരുന്ന ഇരുവരെയും രണ്ടു ദിവസമായി കാണ്മാനില്ലായിരുന്നു

മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബഹ്‌റൈൻ പ്രവാസി മലയാളികളിൽ ഏറെ ഞെട്ടലുളവാക്കിയ മരണത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!