fbpx

Type to search

Bahrain Featured Health Local

MM TEAM മലയാളി മനസ്സ് സംഘടനയുടെ മെഗാ മെഡിക്കൽ ക്യാമ്പയിൻ ശ്രദ്ധേയമായി

മനാമ: ബഹറൈനിൽ വർദ്ധിച്ച് വരുന്ന ഹൃദയാഘാതവും, മസ്തിഷ്കാഘാതത്തിനുമെതിരെ അൽ ഹിലാൽ അദില്യാ ബ്രാഞ്ച് ആശുപത്രിയുമായി സഹകരിച്ച് സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പയിൻ പ്രവാസികളുടെ വൻ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. MM ടീം സംഘടന രക്ഷാധികാരി ബഷീർ അമ്പലായി നേതൃത്വം നല്കി. സാമുഹ്യാ പ്രവർത്തകരായ സിയാദ് ഏഴംകുളം, നിസാർ കൊല്ലം തുടങ്ങിയ വിവിധ സംഘടനയിലെ ഭാരവാഹികളും, സാമൂഹ്യ പ്രവർത്തകരും പങ്കെടുത്തു.

MM ടീം ആക്ടിംഗ് പ്രസിഡന്റ് അനിരുദ്ദൻ, സെക്രട്ടറി കുട്ടൻ തളി, ട്രഷറർ എബി മോൻ, വൈസ് പ്രസിഡന്റ് രമ്യാ ഗിരീഷ്, ജോയിന്റ് സെക്രട്ടറി ജീന എബി, മീഡിയ കൺവീനർ സുഭാഷ് തോമസ്, ടീം കോർഡിനേറ്റർ ആനന്ദ് എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീജിത്ത്, ഷിജിൻ, പ്രവീൺ, രഗിൽ, ഷർമിൾ, ബിജു കുരുവിള, സനു രാജ്, മനു ജോൺ, വിനീത ശ്രീജിത്ത്, ഷജിൽ, അമൽദേവ്, മണി, സുരേഷ് പുത്തൻവിളയിൽ, ഗിരീഷ്, വിനോദ് ജോൺ, അജു, മഹേഷ് എന്നിവർ നേതൃത്വം കൊടുത്തു. അദില്യ അശുപത്രി ബ്രാഞ്ച് മാനേജർ ലിജോ, ഡോക്ടേഴ്സ്, നേഴ്സ് മറ്റ് ആശുപത്രി ജീവനക്കാരും പങ്കെടുത്തു. നാണൂറ്റമ്പതോളം പ്രവാസികൾ മെഗാ സൗജന്യാ മെഡിക്കൽ ക്യാമ്പിൽ പങ്കാളിയായി. പങ്കെടുത്ത എല്ലാവർക്കും ഹിലാൽ ഹോസ്പിറ്റലിൻറെ പ്രിവില്ലേജ് കാർഡും വിതരണം ചെയ്തു.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!