fbpx

Type to search

Bahrain Entertainment Featured GCC Kerala Oman

ഗൾഫ് മലയാളികൾക്കിടയിൽ ചരിത്രം കുറിച്ച് ഒമാനിൽ നിന്നും ഒരു ഓൺലൈൻ മലയാളം റേഡിയോ : ആപ്പ് ഡൗൺലോഡ് ചെയ്ത് സമ്മാനങ്ങൾ സ്വന്തമാക്കാം

മലയാള റേഡിയോ ചരിത്രത്തിൽ പുതിയ ട്രെൻഡ്  സൃഷ്ടിച്ചുകൊണ്ട്  ഒമാനിൽ ആരംഭിച്ച ‘ഒമാൻ മലയാളം‘ എന്ന 24 മണിക്കൂർ തത്സമയ സമ്പൂർണ മൊബൈൽ ആപ്പ് റേഡിയോ ആഗോളാടിസ്ഥാനത്തിൽ ട്രെൻഡിങ്ങിൽ പുതിയ റെക്കോർഡ് കുറിച്ചു. ആൻഡ്രോയിഡ് പ്ലേസ്റ്റോറിൽ മ്യൂസിക് & ഓഡിയോ വിഭാഗത്തിൽ ആഗോളാടിസ്ഥാനത്തിലെ ട്രെൻഡിങ്ങിൽ “ഒമാൻ മലയാളം” കഴിഞ്ഞ ദിവസം മൂന്നാം സ്ഥാനത്ത് എത്തിയതാണ് ഇങ്ങനെയൊരു ശ്രദ്ധയ്ക്ക് കാരണമായത്.

 

ലോഞ്ചിങ് അറിയിപ്പ് വന്ന് 24 മണിക്കൂറിനുള്ളിൽ 1000 ൽ അധികം ആൻഡ്രോയിഡ് ഡൗൺലോഡുകളോടെയാണ് ലോക ട്രെൻഡിങ്ങിൽ ‘ഒമാൻ മലയാളം’ മൂന്നാം സ്ഥാനത്ത് എത്തിയത്. 48 മണിക്കൂറിനുള്ളിൽ 2000 ഡൗൺലോഡുകളും കടന്നു. ഓഗസ്റ്റ് 11 ശനിയാഴ്ചയാണ് മസ്കറ്റിൽ ‘ഒമാൻ മലയാളം’ റേഡിയോയുടെ ഔദ്യോഗിക ലോഞ്ചിങ് നടക്കുക.

 

മസ്‌കറ്റ്, ദുബായ്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ സജ്ജീകരിച്ച സ്റ്റുഡിയോകൾ വഴിയാണ് 24 മണിക്കൂർ പ്രക്ഷേപണം നടക്കുന്നത്. എല്ലാ മണിക്കൂറിലും തുടക്കത്തിൽ ഒമാൻ പ്രാദേശിക വാർത്തകൾ അടക്കമുള്ള ന്യൂസ് ബുള്ളറ്റിനുകൾ ഒമാൻ മലയാളം റേഡിയോയുടെ പ്രത്യേകതയാണ്. പഴയതും പുതിയതുമായ ഗാനങ്ങളുടെ പ്രക്ഷേപണം വഴി എല്ലാ പ്രായത്തിലും ഉള്ള പ്രേക്ഷകരെ  ആകർഷിക്കാൻ തക്ക വിഭവങ്ങളാണ് ഒമാൻ മലയാളം ഒരുക്കിയിരിക്കുന്നത്.
ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏഷ്യാവിഷന്റെ പ്രഥമ ഒമാൻ സംരംഭമാണ് ‘ഒമാൻ മലയാളം‘ എന്ന മൊബൈൽ ആപ്പ്സ് റേഡിയോ. ആൻഡ്രോയിഡിലും ഐ.ഓ.എസിലും റേഡിയോ ലഭ്യമാണ്. തത്സമയം അവതാരകരോട്, സൗജന്യമായി ആപ്പ്സിലൂടെത്തന്നെ ഇടപെടാൻ കഴിയുന്ന വിധത്തിലുള്ളതും ലളിതമായതുമായ ആപ്പ്സ് വികസിപ്പിച്ചെടുത്തത്  മാക്കിൻസർ ടെക്നോളോജിസ് എന്ന മൾട്ടി നാഷണൽ കമ്പനിയാണ്.
മസ്കറ്റിൽ റൂവി ആസ്ഥാനമായി ഏഷ്യാവിഷൻ ആരംഭിച്ച മുറൂജ്  മസ്കറ്റ്  യുണൈറ്റഡ് എന്ന കമ്പനിയുടെ പേരിൽ മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ നൽകിയ ലൈസെൻസിൻ്റെ അടിസ്ഥാനത്തിലാണ് ഒമാൻ മലയാളം പ്രവർത്തിക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ഏഷ്യാവിഷൻ ഇങ്ങനെയൊരു സംരംഭം തുടങ്ങിയത്. ജനുവരി മുതൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രക്ഷേപണം നടന്നു വരികയായിരുന്നു. ഓഗസ്റ്റ് 15 മുതൽ പരസ്യങ്ങളും പ്രക്ഷേപണം ചെയ്യും. അടുത്ത ഒരു മാസം കൂടി ആപ്പ്സ് ഡൗൺലോഡിങ്ങ് തികച്ചും സൗജന്യമാണെന്ന് ഏഷ്യാവിഷൻ  മാനേജ്‌മന്റ് അറിയിച്ചു. വാർത്താവിഭാഗത്തെ നയിക്കുന്നത് കേരളത്തിൽ  പ്രമുഖ റേഡിയോ അവതാരകൻ ബാലകൃഷ്ണൻ പെരിയ ( ബാലേട്ടൻ ) യും ഒമാനിൽ പ്രമുഖ അവതാരകൻ ഷിലിൻ  പൊയ്യാറയുമാണ്.
കൂടുതൽ വിവരങ്ങൾക്ക് : [email protected]

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!