fbpx

Type to search

Bahrain Entertainment Featured Local

ഈദ്‌ – ഓണാഘോഷങ്ങൾ കെങ്കേമമാക്കാൻ ഒരുങ്ങി ബഹ്‌റൈൻ കേരളീയ സമാജം: ‘ശ്രാവണം 2018’, മത്സരങ്ങളും മേളങ്ങളും പൊടിപൊടിക്കും

മനാമ: ഈ വർഷത്തെ ബഹ്‌റൈൻ കേരളീയ സമാജം ഈദ്‌ ഓണാഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ ‘ശ്രാവണം2018’ പൂർത്തിയായി കൊണ്ടി്രിക്കുന്നു്. നൂറിലധികം അംഗങ്ങളുള്ള സംഘാടക സമിതി പ്രസിഡന്റ്‌ പി വി രാധാകൃഷ്ണ പിള്ള, സമാജം ആക്ടിംഗ് പ്രസിഡണ്ട് ദിലീഷ് കുമാര്‍ വി എസ്, ജനറല്‍ സെക്രട്ടറി എംപി രഘു, വൈസ് പ്രസിഡന്റ്‌ മോഹന്‍രാജ് ,ഈദ്, ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനർ എന്‍.കെ വീരമണി, ജനറല്‍ കോര്‍ഡിനേറ്റ്ര്‍ര്‍ ഹരികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങള്‍ക്ക് നടന്നു വരുന്നു. ആഗസ്റ്റ് 21 മുതൽ വിവിധ മൽസരങ്ങളോടെ ആരംഭിക്കുന്ന ആഘോഷ പരിപാടിയിൽ വടംവലി, പൂക്കള മൽസരം. ഒപ്പന മൽസരം ,കബഡി കളി, പായസ മൽസരം, ഓണപുടവ മൽസരം, തിരുവാതിര മൽസരം, സിനിമാറ്റിക്ക് ഡാൻസ് മൽസരം തുടങ്ങി നിരവധി മൽസരങ്ങൾ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓണാഘോഷങ്ങളുടെ ഭാഗമായി സമാജം മെംബർമാരാല്ലാത്ത മലയാളികളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാൻ സമാജം അവസരമൊരുക്കുന്നതായി കേരളീയ സമാജം ഭരണ സമിതി അറിയിച്ചു.

ആഗസ്റ്റ് 21ന് ഓണാഘോഷ പരിപാടികളുടെ കൊടിയേറ്റവും തുടര്‍ന്ന് വിവിധ പരിപാടികളും അരങ്ങേറും . കേരളത്തിൽ നിന്നെത്തിയ പ്രശസ്ത നാടക സംവിധായകനും അദ്ധ്യാപകനുമായ പ്രശാന്ത് നാരായണൻ സംവിധാനം ചെയ്യുന്ന മഹാസാഗരമെന്ന നാടകം അവതരിപ്പിക്കും, പ്രശസ്ത സാഹിത്യകാരൻ എം.ടി യുടെ പന്ത്രണ്ടോളം കഥാപാത്രങ്ങളിലൂടെ വികസിക്കുന്ന നാടകം കേരളത്തിൽ ഇതിനകം പല സ്റ്റേജുകളിൽ അവതരിപ്പിക്കുകയും ശ്രദ്ധേയമാവുകയും ചെയ്തിരുന്നു, ബഹ്റിനിലെ അറുപതിലധികം നാടക പ്രവർത്തകരുടെ മാസങ്ങളായ പരീശീലനവും തയ്യാറെടുപ്പുകളും പുരോഗമിക്കുകയാണ്,

ആഗസ്റ്റ്‌ 22)൦ തിയ്യതി നാടൻ ഭക്ഷണങ്ങളുടെ പ്രദർശനവും വിൽപ്പനയും നടക്കുന്ന ഓണപലഹാര മേള സമാജം വനിത വിഭാഗത്തിന്റെയും ടീം ഒഫീഷ്യല്‍സ്ന്‍റെയും നേതൃത്വത്തിലാണ് നടക്കുന്നത്. സമാജം ചില്‍ ഡ്രന്‍സ് വിംഗ് അവതരിപ്പിക്കുന്ന ഫ്ലാഷ് മോബും, തീറ്റ മത്സരവും ഉണ്ടായിരിക്കും. ബഹ്രൈനിലെ തൊഴിലിടങ്ങളില്‍ ജോലി ചെയ്യുന്ന കലാകാരന്മാര്‍ അവതരിപ്പിക്കുന്ന സംഗീത വിരുന്നും അരങ്ങേറും.

ആഗസ്റ്റ്‌ 23)൦ തീയതി കായികമത്സര ഇനമായ കബഡി മത്സരവും വൈകുന്നേരം ഇന്ത്യയിന്‍ നിന്ന് എത്തുന്ന പ്രശസ്ത സിനിമാ പിന്നണി ഗായകര്‍ അവതരിപ്പിക്കുന്ന ഈദ്‌ സ്പെഷല്‍ ഗാനമേളയും മറ്റ് ഈദ്‌ ആഘോഷ പരിപാടികളും ഉണ്ടായിരിക്കും.

ഉത്രാട ദിനമായ ആഗസ്റ്റ്‌ 24)൦ തീയതി പായസ മത്സരം,വടംവലി മത്സരം,പഞ്ചഗുസ്തി മത്സരം ,വിവിധങ്ങളായ ഓണക്കളികള്‍ തുടങ്ങിയ ഉണ്ടായിരിക്കും.

തിരുവോണ ദിവസമായ ആഗസ്റ്റ്‌ 25)൦ തീയതി ബഹ്റൈനിലെ പ്രശസ്തരായ നൃത്ത അധ്യാപകര്‍ അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങള്‍ ഉണ്ടായിരിക്കും തുടര്‍ന്ന് ഓണപ്പുടവ മത്സരവും ഓണവുമായി ബന്ധപ്പെട്ടുള്ള സ്കിറ്റുകളും അരങ്ങേറും.

ആഗസ്റ്റ്‌ 30)൦ തീയതി, ചില്‍ ഡ്രന്‍സ് വിംഗ് അവതരിപ്പിക്കുന്ന വിവിധ പരിപാടികളും, സിനിമാറ്റിക് സീന്‍ മത്സരവും, ഒപ്പന മത്സരവും നടക്കും തുടര്‍ന്ന് നൃത്ത നൃത്യങ്ങളും ഉണ്ടായിരിക്കും. ഒപ്പന മൽസരത്തിൽ ബഹ്റെനിലെ പ്രമുഖ ഗ്രുപ്പുകൾ പങ്കെടുക്കും.

ആഗസ്റ്റ്‌ 31)൦ തീയതി ഘോഷയാത്ര മത്സരവും ബഹ്രൈനിലെ തൊഴിലിടങ്ങളില്‍ ജോലി ചെയ്യുന്ന കലാകാരന്മാര്‍ അവതരിപ്പിക്കുന്ന സംഗീത വിരുന്നും ഉണ്ടായിരിക്കും. ഓണം ഘോഷയാത്രയിൽ വ്യക്തികളും സമാജം സമ്പ് കമ്മിറ്റികൾ, ബഹ്‌റൈനിലെ വിവിധ കലാ സാംസ്ക്കാക്കാരിക സംഘടനകളാണ് പങ്കെടുക്കുക, മികച്ച കലാരൂപങ്ങൾ, വേഷങ്ങൾ തുടങ്ങി നിരവധി മൽസരങ്ങൾക്ക് ക്യാഷ് പ്രൈസ് അടക്കം വിവിധ സമ്മാനങ്ങൾ നൽകുന്നതായിരിക്കും.

സെപ്തംബര്‍ 1)൦ തീയതി സമാജം കലാവിഭാഗം അവതരിപ്പിക്കുന്ന ഓണപാട്ടുകള്‍ നാടന്‍ പാട്ടുകള്‍ തുടങ്ങിയവയും തിരുവാതിര മത്സരവും ഉണ്ടായിരിക്കും. ബഹ്റൈനിലെ പ്രമുഖരെയും അന്നേ ദിവസം ചടങ്ങില്‍ ആദരിക്കും.

സെപ്തംബര്‍ 2)൦ തീയതി സംഘഗാന മത്സരവും തുടര്‍ന്ന് ഫ്യുഷന്‍ ഡാന്‍സും മറ്റു നൃത്ത നൃത്യങ്ങളും ഉണ്ടായിരിക്കും.

സെപ്തംബര്‍ 3)൦ തീയതി സമാജം മലയാള പാഠശാല നേതൃത്വം നല്‍കുന്ന വിവിധ പരിപാടികളും സിനിമാറ്റിക് ഡാന്‍സ് മത്സരവും ഉണ്ടായിരിക്കും.

സെപ്തംബര്‍ 4)൦ തീയതി രംഗോളി മത്സരവും തുടര്‍ന്ന് പ്രശസ്ത മലയാള സിനിമാ പിന്നണി ഗായകരായ രാകേഷ് ബ്രമ്മാനന്തനും സംഗീത പ്രഭുവും അവതരിപ്പിക്കുന്ന സംഗീത നിശയും അരങ്ങേറും. അന്നേ ദിവസം ബഹറൈനില്‍ ബിസിനസ്‌ രംഗത്ത് വിജയം കൈവരിച്ച പ്രമുഖ വ്യക്തികളെ ആദരിക്കും.

സെപ്തംബര്‍ 5)൦ തീയതി സമാജം വനിതാ വേദിയുടെ നേതൃത്വത്തില്‍ ചരടുപിന്നി ക്കള്ളി ഉണ്ടായിരിക്കും. നാട്ടിൽ അന്യം നിന്നുപോവുന്ന കലാരൂപമായ ചരട് പിന്നി കളിയുടെ ആവിഷ്ക്കാരം ഇത്തവണ ഓണാഘോഷങ്ങൾക്ക് വിത്യസ്തത നൽകും തുടര്‍ന്ന് ‘ഉതുപ്പാന്റെ കിണര്‍’ എന്ന സ്കിറ്റും ഉണ്ടായിരിക്കും.

സെപ്തംബര്‍ 6)൦ തീയതി പ്രശസ്ഥ ഗായിക കെ എസ് ചിത്ര , സംഗീത സംവിധായകന്‍ ശരത്തും സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്നു ഉണ്ടായിരിക്കും. ബഹ്റൈനിലെ പ്രമുഖരെയും അന്നേ ദിവസം ചടങ്ങില്‍ ആദരിക്കും.

സെപ്തംബര്‍ 7)൦ തീയതി രാവിലെ 10 മണി മുതല്‍ പൂക്കള മത്സരവും വിവിധ കലാപരിപാടികളും തുടര്‍ന്ന് രാത്രി 8 മണിക്ക് എസ്.പി. ബാലസുബ്രമണ്യവും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.

മൽസര ഇനങ്ങളെ കുറിച്ച് വിശദ വിവരങ്ങളറിയാനും രജിസ്റ്റർ ചെയ്യാനും എന്‍.കെ. വീരമണി, ജനറല്‍ കണ്‍വീനര്‍ 36421369, ഹരി കൃഷ്ണന്‍ ജനറല്‍ കോര്‍ഡി നെറ്റര്‍ (66759824), ഓണപ്പുടവ മത്സരം -സുവിത രാകേഷ് (33362419), പായസമത്സരം- രാകേഷ് രാജപ്പന്‍(39166184), പൂക്കള മത്സരം-ബിനു കരുണാകരന്‍ (36222524), തിരുവാതിര മത്സരം – അനു അനില്‍ (39089371),പലഹാര മേള, തീറ്റ മത്സരം – മോഹിനി തോമസ്‌(39804013), ശശിധരന്‍ (39890640), ഒപ്പന മത്സരം- സജ്ന നൌഷാദ് (37793914),സിനിമാറ്റിക് ഡാന്‍സ് മത്സരം- ഉമ ഉദയന്‍ (36442356) kn\namänIv ko³” aÕcw- എല്‍ദോ പൗലോസ്‌ (39545643) കബഡി മത്സരം, വടം വലി മത്സരം, പഞ്ചഗുസ്തി മത്സരം- രാജേഷ് കോടോത്ത് (33890941) ഘോഷയാത്ര മത്സരം -മണികണ്ഠന്‍ പി ആര്‍ (3640 3222) സംഘഗാന മത്സരം- ജയ രവികുമാര്‍ (36782497) എന്നിവരെ വിളിക്കാവുന്നതാണ്.

സെപ്തംബര്‍ 14 വെള്ളിയാഴ്ച പ്രശസ്ത പാചക വിദഗ്ദ്ധ ന്‍ ശ്രീ പഴയിടം മോഹന്നന്‍ നമ്പൂതിരിയുടെ നേതൃത്വത്തി ല്‍ 5000 പേര്‍ക്കുള്ള വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കുന്നതായി സംഘാടകര്‍ അറിയിച്ചു. ഉണ്ണികൃഷ്ണന്‍ പിള്ളയുടെ നേതൃത്വത്തി ല്‍ ഉള്ള ഓണസദ്യ കമ്മിറ്റിയാണ് ഓണസദ്യ ഒരുക്കങ്ങള്‍ക്കുള്ള പ്രവര്‍ത്തങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!