fbpx

Type to search

Bahrain Featured Tourism Transportation

വിവിധ കുറ്റങ്ങൾക്കായി കഴിഞ്ഞ എട്ട് മാസത്തിനിടയിൽ കിംഗ് ഫഹദ് കോസ് വേയിൽ 66 പേരെ അറസ്റ്റ് ചെയ്തു

മനാമ : കഴിഞ്ഞ എട്ട് മാസങ്ങൾക്കിടയിൽ കിംഗ് ഫഹദ് കോഡ് വേ യാത്രക്കാരിൽ 66 പേർ വിവിധ കുറ്റങ്ങൾക്കായി അറസ്റ്റിലായിട്ടുണ്ട്. കോസ് വേ പോലീസ് ഡയറക്ടറേറ്റ് ഡയറക്ടർ ഖാലിദ് അൽ ദോസരി യാ ണ് ഇതു സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.

നിരോധിത ഉത്പ്പന്നങ്ങൾ കടത്തൽ ശ്രമം, പ്രവേശന രേഖകളുടെ അഭാവം, അനധികൃത രേഖകൾ തുടങ്ങിയ കുറ്റങ്ങൾ ചെയ്തിട്ടുള്ളവരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

ജനുവരി ഒന്ന് മുതൽ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ 18,240,256 യാത്രികരാണ് കോസ് വേയിലൂടെ യാത്ര ചെയ്തിട്ടുള്ളതെന്ന റിപ്പോട്ടും മുൻപേ വന്നിട്ടുള്ളതാണ്.

ഉമ്റ സീസൺ, ടൂറിസ്റ്റ് സീസണുകളിൽ പോലീസ് ഡയറക്ടറേറ്റ് കൂടുതൽ സഞ്ചാരി സുഹൃദ്ദ നിലപാടുകൾ സ്വീകരിക്കുന്നതായും പുറത്തുവിട്ട റിപ്പോട്ടിൽ വ്യക്തമാക്കി.

രാജ്യസുരക്ഷയ്ക്കായി ആധുനിക സാങ്കേതിക വിദ്യകളും സുരക്ഷാ ക്യാമറകളും വലിയ പങ്കുവഹിക്കുന്നതായും കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിനും സാങ്കേതിക വിദ്യക്ക് പങ്കുള്ളതായും ദോസേരി പറഞ്ഞു.

പുതിയ വിവരമനുസരിച്ച് 70,160 യാത്രികരാണ് ദിവസേന കോസ് വേ ഉപയോഗിക്കുന്നത്. ഗതാഗത കുരുക്ക് ഒഴിവാക്കാൻ പാസ്പോർട്ട് , മറ്റു രേഖകൾ എന്നിവ പരിശോധിക്കാൻ ആധുനിക സാങ്കേതിക വിദ്യകളിലൂടെ വേഗത്തിലാണ് ചെയ്തു തീർക്കുന്നത്.

കര, വ്യോമ, കടൽ വഴിയുള്ള യാത്രക്കാരിൽ നിന്നുമായിലഹരി പദാർത്ഥവുമായി ബന്ധപ്പെട്ട് ആകെ 335 കേസുകളാണ് രാജ്യത്ത് ഈ വർഷത്തിൽ റിപ്പോട്ട് ചെയ്തിട്ടുള്ളത്.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!