fbpx

Type to search

Bahrain Entertainment Featured Tourism

ബഹ്‌റൈനിൽ ഒരു അടിപൊളി സ്പോട്ട്: അവധി ദിനങ്ങൾ ചുരുങ്ങിയ ചിലവിൽ കുടുംബത്തോടും കൂട്ടുകാർക്കും ഒപ്പം ഒരുപോലെ ആനന്ദകരമാക്കാം, സല്ലാക്കിലെ ബഹ്‌റൈൻ ബീച്ച് ബേ റിസോർട്ടിൽ

മനാമ: കൂട്ടുകാരോടും കുടുംബത്തോടുമൊപ്പം പരിമിതമായ ചിലവിൽ ബഹറൈനിൽ ഒഴിവു ദിവസങ്ങൾ ആനന്ദകരമാക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ. എങ്കിൽ ഒട്ടും മടിക്കേണ്ട, സതേൺ ഗവർണറേറ്റിൽ സ്ഥിതിചെയ്യുന്ന സല്ലാക്കിലെ ‘ബഹ്‌റൈൻ ബീച്ച് ബേ’ റിസോർട്ടിലോട്ട് ധൈര്യസമേതം പോകാം.

അതിമനോഹരമായ ഫർണിഷിംഗുകളും അലങ്കാരങ്ങളോടും കൂടിയ നാല്പതോളം മുറികളും വ്യത്യസ്തങ്ങളായ ഭക്ഷണ വിഭവങ്ങളും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഗെയിമിംഗ് സോണുകളും ഒപ്പം പവിഴ ദ്വീപിന്റെ ബീച്ച് മനോഹാരിത അതുപോലെ ഒപ്പിയെടുക്കാനും സാധിക്കുന്ന രാജ്യത്തെ മികച്ച ഡെസ്റ്റിനേഷനാണ് ‘ബഹ്റൈൻ ബീച് ബേയ് റിസോർട്ട്’.

പ്രൈവറ്റ് ബീച്ച്, ഹൗസ് വാട്ടർ സ്പോർട്സ് ആക്ടിവിടിസ്, ബോട്ട് ക്രൂട്ട്സ്, ജെറ്റ് – സ്കീ ബനാന റൈഡ്, കുട്ടികൾക്കായുള്ള കളിസ്ഥലം എന്നിവയടങ്ങിയ റിസോർട്ടിൽ 24 മണിക്കൂറും എല്ലായിടങ്ങളിലും ലഭ്യമാകും വിധം സജ്ജീകരിച്ച വൈഫൈ കണക്ടിവിടിയും മുതൽക്കൂട്ടാണ്.

നഗരത്തിലെ തിരക്കുകളിൽ നിന്നും ശബ്ദങ്ങളിൽ നിന്നും ജോലിയുടെയും പ്രവാസത്തിന്റെയും പിരിമുറുക്കങ്ങളിൽ നിന്നും ഇടക്കെങ്കിലും ഒരു മോചനം ആഗ്രഹിക്കുന്നവർക്ക് എത്തിച്ചേരാവുന്ന നമ്പർ വൺ സ്പോട് ആയ റിസോർട്ടിൽ നിന്നും ബഹ്റൈൻ സയ്ലിംഗ് ക്ലബിന്റെ ഭാഗമായുള്ള സ്വകാര്യ ബീച്ചിലേക്കും മറീനയിലേക്കും നേരിട്ടുള്ള പ്രവേശനവും സന്ദർശകർക്ക് അനുഭവവേദ്യമാകുമെന്ന് തീർച്ച.

അൽ അറീൻ വൈൽഡ് ലൈഫ് പാർക്ക്, ബഹ്റൈൻ ഇൻറർനാഷ്ണൽ സർക്യൂട്ട്, ലോസ്റ്റ് പാരഡൈസ് ഓഫ് ദിൽമുൻ വാട്ടർ പാർക്ക്, ഗ്രാവിറ്റി ഇൻഡോർ സ്കൈ ഡൈവിംഗിന്റെയും മറ്റു ചില മാളുകളും റിസോർട്ടിന് സമീപമായി സ്ഥിതി ചെയ്യുന്നതിനാൽ റിസോർട്ടിലെ ഒഴിവു സമയം കൂടുതൽ ആകർഷകമാകും.

പ്രവർത്തി ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ രാത്രി 10 മണി വരെയും ഒഴിവു ദിവസങ്ങളിൽ അർദ്ധരാത്രി വരെയും പ്രൈവറ്റ് ബീച്ച് സൗകര്യം ഉപയോഗിക്കാൻ സാധിക്കും.

ഇന്ത്യൻ, കോണ്ടിനേൻറൽ, അറബിക് ചൈനീസ് തുടങ്ങിയ എല്ലാ വിധ ഭക്ഷണങ്ങളും ലഭിക്കുന്ന കഫ്റ്റേരീയ കം റസ്റ്റാറന്റ് റിസോർട്ടിന്റെ മികച്ച ആകർഷണമാണ്. ഇതിനു പുറമെ കുടുംബ സമേതം വരുന്നവർക്ക് വ്യത്യസ്തങ്ങളായ വിഭവങ്ങൾ സ്വയം പാചകം ചെയ്തു കഴിക്കാനുമുള്ള സൗകര്യങ്ങളുണ്ട്. പ്രത്യേക കാർണിവൽ ദിനങ്ങളിലൊഴികെ പുറത്തു നിന്നുള്ള ഭക്ഷണ പദാര്ഥങ്ങളെല്ലാം തന്നെ അനുവദിനീയമായതിനാൽ സാമ്പത്തിക സുരക്ഷിതത്വം കൂടി ഉറപ്പു വരുത്താം.

വലുതും ചെറുതുമായ രണ്ട് പാർട്ടി ഹാളുകൾ അടങ്ങിയിട്ടുള്ള റിസോർട്ടിൽ ബെർത്ത് ഡേ പാർട്ടികൾ, ബീച് വെഡിംഗ് , ഓഫീസ് പാർട്ടികൾ, സ്കൂൾ പിക്നിക്, കുടുംബ സംഗമം, സംഘടനാ ആഘോഷങ്ങൾ എന്നിവയ്ക്ക് പ്രത്യേക സജ്ജീകരണങ്ങൾ ആവശ്യാനുസ്രുതം ഒരുക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.

എല്ലാ വാരാന്ത്യങ്ങളിലും വ്യാഴാഴ്ച വൈകിട്ട് 5 മാണി മുതൽ രാത്രി 11 മണിവരെ പ്രൈവറ്റ് ബീച് സ്പേസിൽ സംഘടിപ്പിക്കുന്ന ഈദ് ബസാർ ആഘോഷത്തിൽ ഡി.ജെ സംഗീതവും വിവിധ ഗെയിമുകളും നടത്താറുണ്ട്. പ്രത്യേക കാർണിവൽ ദിനങ്ങളിലൊഴികെയുള്ള മറ്റു ദിനങ്ങളിൽ മുതിർന്നവർക്ക് 3 BD യും കുട്ടികൾക്ക് 2 BD യുമാണ് പ്രവേശന നിരക്ക്.

ബുക്കിംഗിനായി 34447059 / 34447065 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

മാസം തോറും നടത്തിവരാറുള്ള ഷോപ്പിംഗ് ബസാർ & ബീച്ച് കാർണിവൽ ദിനങ്ങളിൽ പ്രത്യേക വിനോദ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട് ബഹ്‌റൈൻ ബീച്ച് ബേ റിസോർട്.

ആഘോഷപൂർണമായ അന്തരീക്ഷത്തിനൊപ്പം നടത്തുന്ന വിനോദ മത്സരങ്ങളിൽ വിജയികളാകുന്നവർക്കു സമ്മാനങ്ങളും ഷോപ്പിംഗിനായി പ്രത്യേക സ്റ്റാളുകളും ഈ ദിനങ്ങളിൽ ഉണ്ടായിരിക്കും. ലൈവ് ഡിജെ &സംഗീത നിശകളും നൃത്ത വിരുന്നുകളും കാർട്ടൂൺ കഥാപാത്രങ്ങളും ഹെന്ന & ഫേസ് പെയിന്റിംഗ്, ബെല്ലി ഡാൻസ്, ബീച്ച് വിനോദങ്ങൾ, ബൈക്ക് ഷോ, കുട്ടികൾക്കായുള്ള പ്രത്യേക വിനോദങ്ങൾ ഇങ്ങനെ നിരവധി അനവധി വിഭാഗങ്ങളിലായി ഉൽസവാന്തരീക്ഷം സൃഷ്ടിക്കുന്ന അടുത്ത കാർണിവൽ ദിനം സെപ്തംബർ 27 ന് വൈകിട്ട് 6 മാണി മുതൽ 11 മണിവരെയാണ് നടക്കുന്നത്. ഈ ദിനങ്ങളിൽ പുറത്തു നിന്നുള്ള ഭക്ഷണ പാനീയങ്ങളും മറ്റും അനവദിനീയമായിരിക്കില്ല. അന്നേ ദിവസത്തെ പ്രവേശന നിരക്ക് മുതിർന്നവർക്ക് 5 BD യും കുട്ടികൾക്ക് 3 BD യും മാത്രമാണ് ഈടാക്കുന്നത്.

തീർത്തും കുടുംബങ്ങൾക്കായി സമാധാന അന്തരീക്ഷത്തിൽ തയ്യാറാക്കിയിരിക്കുന്ന ബീച്ച് കാർണിവലിലേക്കുള്ള പ്രവേശനം മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കാണ് മുൻഗണന. ബഹറിനിൽ വന്നു ഒരിക്കലെങ്കിലും ബഹ്‌റൈൻ ബീച്ച് റിസോർട്ടിൻറെ സൗന്ദര്യം ആസ്വദിക്കാൻ കഴ്ഞ്ഞില്ലെങ്കിൽ അതൊരു വലിയ നഷ്ടമായിക്കുമെന്ന് തീർച്ച.

ബുക്ക് ചെയ്യാനായി വിളിക്കൂ 34447059 / 34447065

 

LOCATION:

 https://goo.gl/maps/jofqJhTpwbK2

Tags:

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!