fbpx

Type to search

Bahrain Featured Kerala Local

പ്രളയ ദുരിതാശ്വാസത്തിലേക്ക് ബഹ്റൈൻ കെ എം സി സി യുടെ കൈത്താങ്

മനാമ: മഹാപ്രളയത്തിൽ സർവ്വതും നഷ്ടപെട്ടവർക്കായ് സമസ്ഥാന മുസ്ലിംലീഗ് സമാഹരിക്കുന്ന ദുരിതാശ്വാസ ഫണ്ടിലേക്ക് കെ എം സി സി ബഹ്‌റൈന്റെ വിഹിതം മുസ്ലിം ലീഗ് സമസ്താന ജനറൽ സെക്രട്ടറി കെ പി എ മജീദ്‌ സാഹിബിന് കെ എം സി സി ബഹ്‌റൈൻ സമസ്ഥാന പ്രസിഡണ്ട്‌ എസ് വി ജലീൽ ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ എന്നിവർ ചേർന്ന് കൈമാറി,

മുസ്ലിം ലീഗ് സമസ്ഥാന സെക്രട്ടറി മാരായ അബ്ദുറഹ്മാൻ രണ്ടത്താണി, സി പി ചെറിയ മുഹമ്മദ്‌, സൗദി കെ എം സി പ്രസിഡന്റ് കെ പി മുഹമ്മദ്‌ കുട്ടി, ഖത്തർ കെ എം സി സി ജനറൽ സെക്രട്ടറി അസീസ്‌ നരിക്കുനി, ബഹ്‌റൈൻ കെ എം സി സി സംസ്ഥാന വൈസ്പ്രസിഡന്റ് ടി പി മുഹമ്മദലി, സെക്രട്ടറിമാരായ മൊയ്‌ദീൻകുട്ടി, കെ പി മുസ്തഫ, കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ് അസ്‌ലം വടകര എന്നിവർ സന്നിഹിതരായിരുന്നു.

പ്രളയംകാരണം ദസർവ്വതും നഷ്ടപെട്ടവർക്കായ് കെ എം സി സി ബഹ്‌റൈൻ ഇതിനോടകം ആദ്യ സഹായമായി ഏകദേശം ആയിരത്തോളം കിലോവരുന്ന പുതു വസ്ത്രങ്ങൾ അടങ്ങിയ സാമഗ്രിഗൾ അർഹത പ്പെട്ടവർക്ക് എത്തിക്കാൻ വേണ്ടി സർക്കാർ അതികൃതരെ ഏല്പിക്കുകയും ചെയ്തു, അതോടൊപ്പം ആദ്യഘടുവായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് കെ എം സി സി ബഹ്‌റൈന്റെ വിഹിതം മുഖ്യമന്ത്രിയുടെ ഓഫീസിൽ വെച്ച് മന്ത്രി ഇ പി ജയരജന് കൈമാറുകയും ചെയ്തു.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!