fbpx

Type to search

Bahrain Featured Kerala Local

വാക്കുതർക്കം അക്രമത്തിൽ കലാശിച്ചു, ബഹ്‌റൈനിൽ മലയാളി തലക്കടിയേറ്റു മരിച്ചു

മനാമ: കൂട്ടുകാരനുമായി വാക്കു തർക്കത്തിനിടെയുണ്ടായ അക്രമത്തിൽ ബഹ്‌റൈനിൽ മലയാളി പ്രവാസി തലക്കടിയേറ്റു മരിച്ചു. മിറക്കിൾ ഇൻഫർമേഷൻ ടെക്നോളജി എന്ന സ്ഥാപനത്തിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന ആലപ്പുഴ നൂറനാട് ഉളവക്കാട് സ്വദേശി സുഭാഷ് ജനാർദ്ദനൻ(49) ആണ് കൊല്ലപ്പെട്ടത്. ജുഫൈറിലെ ജോലി സ്ഥലത്തുണ്ടായ വാക്കു തർക്കത്തിനിടെ തലയിലേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.

അടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന സുഭാഷിനെ ഉടൻ ബി ഡി എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് കസ്റ്റഡിയിലെടുത്തു തുടർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!