fbpx

Type to search

Bahrain Featured Local

സ്വന്തം കുഞ്ഞിനെ പീഡിപ്പിച്ച കേസിൽ വിചാരണ നേരിടുന്ന ഭാര്യയ്ക്കെതിരെ മൊഴി നൽകാനെത്തിയ ഭർത്താവിന് കോടതി മുറിയിൽ ആക്രമണം

മനാമ : ഭാര്യക്കെതിരെ മൊഴി നൽകാൻ വന്ന ബഹ്റൈനി കോടതി മുറിയിൽ വെച്ച് ഭാര്യയുടെ ബന്ധുവിനാൽ ആക്രമിക്കപ്പെട്ടു. സ്വന്തം 1 4 മാസം പ്രായം മാത്രമുള്ള കുട്ടിയെ ആക്രമിച്ച കുറ്റത്തിനാണ് ജോർദാൻ വംശജ ഹൈ ക്രിമിനൽ കോടതിയിൽ വിചാരണ നേരിടുന്നത്. വിചാരണക്കിടയിലാണ് വ്യാജ മൊഴി നൽകിയെന്ന പേരിൽ പ്രതിയുടെ ഭർത്താവിനെ ജോർദ്ദാൻ വംശജനായ 65 കാരൻ ആക്രമിക്കുന്നത്.

കോടതി രേഖകൾ പ്രകാരം 14 മാസം പ്രായമുള്ള പെൺകുട്ടിക്ക് കുട്ടിയുടെ മാതാവിന്റെ പീഡനത്തിൽ ആന്തരിക രക്തശ്രാവവും കുട്ടിയുടെ തോളെല്ലിന് പൊട്ടലും സംഭവിച്ചിട്ടുണ്ട്. ചൂടുവെള്ളം വീണ് കുട്ടിയുടെ ശരീരത്തിൽ പൊള്ളലും ഉണ്ടായിട്ടുണ്ട്.

മർദ്ദനത്തിരയായ ബഹ്റൈനി യുവാവിന്റെ പരാതിയിൽ ഭാര്യ ബന്ധുവിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Image credit : GDN Online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!