fbpx

Type to search

Bahrain Featured Health Local

ഷിഫയില്‍ രണ്ടാം നിലയില്‍ പുതിയ ഫാര്‍മസി പ്രവര്‍ത്തനം തുടങ്ങി

മനാമ: ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററില്‍ രണ്ടാം നിലയില്‍ പുതുതായി ഫാര്‍മസി പ്രവര്‍ത്തനമാരംഭിച്ചു. നിലവില്‍ ഗ്രൗണ്ട് ഫ്‌ളോറിലും ഒന്നാം നിലയിലും ഫാര്‍മസി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതോടെ മെഡിക്കല്‍ സെന്ററില്‍ മൂന്നു നിലകളില്‍ ഫാര്‍മസിയായി.
ബഹ്‌റൈന്‍ പാര്‍ലമെന്റ് അംഗം അഹമ്മദ് വാഹിദ് കറാത്തെ, മുന്‍ പാര്‍ലമെന്റ് അംഗം ഹസന്‍ ബുക്കമാസ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഷിഫ സിഇഒ ഹബീബ് റഹ്മാന്‍, ഡയരക്ടര്‍ ഷെബീര്‍ അലി, മെഡിക്കല്‍ ഡയരക്ടര്‍ ഡോ. സല്‍മാന്‍, മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. ഷംനാദ്, കണ്‍സള്‍ട്ടന്റ് ഡോ. സുജീത് ലാല്‍, ഡോക്ടര്‍മാര്‍, മറ്റു ജീവനക്കാര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.


രണ്ടാം നിലയില്‍ ഫാര്‍മസി ആരംഭിച്ചത് ഈ നിലയില്‍ വരുന്ന രോഗികള്‍ക്കു ഏറെ സഹായകരമാകും. അഞ്ച്ു സപെഷ്യലിസ്റ്റ് ഒപികള്‍ പ്രവര്‍ത്തിക്കുന്നത് രണ്ടാം നിലയിലാണ്. ഒപ്‌േറ്റാമെട്രി, ഓഡിയോമെട്രി, ഒപ്റ്റിക്കല്‍സ് എന്നിവയും രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്നു. രണ്ടാം നിലയില്‍ എത്തുന്ന രോഗികള്‍ക്ക് സേവനങ്ങളും സൗകര്യങ്ങളും ഇവിടെ തന്നെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതുതായി ഫാര്‍മസി ആരംഭിച്ചതെന്നും മനേജ്‌മെന്റ് വ്യക്തമാക്കി.
എമര്‍ജന്‍സി മെഡിസില്‍ വിഭവഗത്തില്‍ സ്‌പെഷ്യലിസ്റ്റ്ായി ഡോ. മഹ്ദി അബ്ദുല്‍ കരീം ചുമതലയേറ്റതായി മാനേജ്‌മെന്റ് അറിയിച്ചു. ജനറല്‍ മെഡിസിനില്‍ 13 ഡോക്ടര്‍മാരുടെയും ഇന്റേണല്‍ മെഡിസിനില്‍ ഒരു കണ്‍സള്‍ട്ടിന്റയും നാലു സ്‌പെഷലിസ്റ്റുകളുടെയും സേവനം ലഭ്യമാണ്. ശിശുരോഗ വിഭാഗത്തില്‍ (പീഡിയാട്രിക്‌സ്) ഡോ. കുഞ്ഞിമൂസ അവധി കഴിഞ്ഞു തിരിച്ചെത്തിയതായും ഈ വിഭാഗത്തില്‍ മൂന്നു പ്രശസ്ത സ്‌പെഷ്യലിസ്റ്റുകളുടെ സേവനം ലഭ്യമാണെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!