fbpx

Type to search

Bahrain Featured Local

നൗഷാദ് ബാഖവിയുടെ ബഹ്‌റൈൻ പ്രഭാഷണം ഇന്ന്  (22,ശനിയാഴ്ച) മനാമ പാക്കിസ്ഥാന്‍ ക്ലബ്ബിൽ

മനാമ:  പ്രമുഖ വാഗ്മിയും പണ്ഢിതനുമായ ഉസ്താദ് നൗഷാദ് ബാഖവിയുടെ ഏകദിന ബഹ്‌റൈൻ പ്രഭാഷണം ഇന്ന് (22ന് ശനിയാഴ്ച) രാത്രി 8 മണിക്ക് മനാമ പാക്കിസ്ഥാന്‍ ക്ലബില്‍ നടക്കും.
ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ബഹ്‌റൈനിൽ പ്രവര്‍ത്തനമാരംഭിച്ച  ‘ബഹ്റൈന്‍ വയനാട് കൂട്ടായ്മ’യുടെ പ്രഖ്യാപനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടിക്ക് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്.
സ്ത്രീ-പുരുഷ ഭേദമില്ലാതെ ബഹ്‌റൈന്റെ എല്ലാ ഭാഗത്തു നിന്നും പ്രവാസികള്‍ ഒഴുകിയെത്തുമെന്നതിനാല്‍ ശ്രോതാക്കളെ ഉള്‍ക്കൊള്ളാനും പ്രഭാഷകനെ കാണാനും കേള്‍ക്കാനും കഴിയും വിധമാണ് സ്ഥലം ക്രമീകരിച്ചിരിക്കുന്നത്. ബഹ്റൈനിലുടനീളം വിവിധ ഏരിയകൾ കേന്ദ്രീകരിച്ച് പ്രചരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തതിയാക്കിയിട്ടുണ്ട്.
വിശുദ്ധമാസമായ മുഹര്‍റത്തിന്‍റെ ശ്രേഷ്ഠതകളും ആരാധനാ കര്‍മ്മങ്ങളുടെ മഹത്വവും  വിശദീകരിക്കുന്നതോടൊപ്പം ഈയിടെയുണ്ടായ പ്രളയദുരന്തത്തിന്‍റെ പശ്ചാതലത്തില്‍ വിശ്വാസികള്‍ക്കുള്ള ബോധവത്കരണവും പാഠങ്ങളും  അദ്ധേഹം അവതരിപ്പിക്കും.
 കൂടാതെ പ്രവാസികള്‍ ശ്രദ്ധിക്കേണ്ട കാലിക പ്രസക്തമായ വിഷയങ്ങളും അദ്ധേഹം പ്രതിപാദിക്കും.
ചടങ്ങില്‍ ബഹ്റൈന്‍ വയനാട് കൂട്ടായ്മയുടെ ഔദ്യോഗിക പ്രഖ്യാപനവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ആരംഭവും നടക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് 33719890, 39171948, 34352895 എന്നീ നന്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!