fbpx

Type to search

Bahrain Featured Local

വാഹനപകടത്തിൽ ബഹ്റൈനി മരിച്ച സംഭവം : അപകടം സൃഷ്ടിച്ച കാറിന് ഇൻഷുറൻസും രജിസ്ട്രേഷനുമില്ല

മനാമ : വാഹനപകടത്തിൽ ഒരു ബഹ്റൈൻ പൗരൻ മരിച്ച സംഭവത്തിൽ കാരണക്കാരനായ ബഹ്റൈനി ഡ്രൈവറുടെ രണ്ട് മാസത്തെ ജയിൽ ശിക്ഷാ വിധിയെ ലോവർ ക്രിമിനൽ കോടതി ശരിവെച്ചു.

കിംഗ് ഹമദ് റോഡിൽ ലൈൻ മാറുന്നതിനിടയിൽ നിയന്ത്രണം വിട്ട് അമിത വേഗതയിൽ വന്ന കാർ ഇരയുടെ കാറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബഹ്റൈൻ പൗരൻ മരിക്കുകയായിരുന്നു.

തുടർന്ന് നടന്ന അന്വേഷണത്തിൽ അപകടമുണ്ടാക്കിയ കാറിന് രെജിസ്ട്രേഷൻ കാലാവധി പുതുക്കിയിട്ടില്ലായെന്നും ഇൻഷുറൻസില്ലായെന്നും കണ്ടെത്തി. അലസമായ ഡ്രൈവിംഗിനും രജിസ്ട്രേഷനും ഇൻഷുറൻസുമില്ലാത്ത വാഹനം ഓടിച്ചതിനുമായാണ് ശിക്ഷ നടപ്പാക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!