fbpx

Type to search

Bahrain Featured Local

“തനിക്ക് ആകുന്നത്ര പ്രവാസികളെ കൊല്ലും” എന്ന് പബ്ലിക് പ്രോസിക്യൂട്ടറിന് മൊഴി നൽകിയ ബഹ്റൈനി യുവാവിന് മാനസിക രോഗമെന്ന് പ്രതിഭാഗം വക്കീൽ

മനാമ : രണ്ട് പ്രവാസികളെ ചുറ്റിക ഉപയോഗിച്ച് തലക്കടിച്ച് കൊന്ന കേസിൽ വിചാരണ നേരിടുന്ന പ്രതിക്ക് മനോരോഗ പരിശോധന നടത്തണമെന്ന് പ്രതിഭാഗം അഭിഭാഷക. അഭിഭാഷക സുആദ് യാസിനാണ് തന്റെ 24 വയസ്സ് പ്രായമുള്ള കക്ഷി  മനോരോഗ പിടിയാലെണെന്ന വാദവുമായി ഹൈ ക്രിമിനൽ കോടതിയെ സമീപിച്ചിരിക്കുന്നത്.

മുൻപ് കോടതിയിൽ ഇതേ പ്രതി “തനിക്ക് ആകുന്നത്ര പ്രവാസികളെ കൊലപ്പെടുത്തും ” എന്ന് കോടതിയിൽ പറഞ്ഞിരുന്നതായി റിപ്പോട്ടുകൾ ഉണ്ടായിരുന്നു.

തന്റെ കക്ഷിക്ക് ശരിയും തെറ്റും തിരിച്ചറിയാനുള്ള മാനസിക ശേഷിയില്ലായെന്നും, അയാൾ കടുത്ത മാനസിക സംഘർഷങ്ങൾക്ക് അടിമപ്പെട്ടിരിക്കുകയാണെന്നുമുള്ള വാദമാണ് യാസീൻ കോടതിയിൽ ഉന്നയിച്ചത്. വാദം ശരി വെച്ച കോടതി കേസ് സെപ്തംബർ 30 ലേക്ക് മാറ്റിവച്ചു.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!