fbpx

Type to search

Bahrain Featured Health Local

ലോക ഹൃദയദിനത്തിലെ സൗജന്യ ഹൃദയ പരിശോധനാ ക്യാമ്പിന് ഷിഫയില്‍ മികച്ച പ്രതികരണം, 1,300 ഓളം പേര്‍ പ്രയോജനപ്പെടുത്തി

മനാമ: ലോക ഹൃദയദിനാചരണത്തോടനുബന്ധിച്ച് ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ സൗജന്യ ഹൃദയ പരിശോധനാ ക്യാമ്പ് ഒരുക്കി. രാവിലെ ഏഴു മുതല്‍ ഉച്ചക്ക് മൂന്നുവരെ നീണ്ട ക്യാമ്പ് 1,300 ഓളം പേര്‍ പ്രയോജനപ്പെടുത്തി.

ക്യാമ്പില്‍ രക്തസമ്മര്‍ദ്ദം (ബിപി), ബ്ലഡ് ഷുഗര്‍, ലിപിഡ് പ്രൊഫൈല്‍, ഇസിജി, സ്‌പെഷ്യലിസ്റ്റ് കണ്‍സള്‍ട്ടേഷന്‍ എന്നിവ സൗജന്യമായിരുന്നു. സെപഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച 67 പേര്‍ക്ക് എക്കോ / ടിഎംടി പരിശോധനയും സൗജന്യമായി നല്‍കി. റഫര്‍ ചെയ്തവര്‍ക്ക് കാര്‍ഡിയോളജി സ്‌പെഷ്യലിസ്റ്റ് പരിശോധനയും ഉണ്ടായിരുന്നു.


രജിസ്‌ട്രേഷന്‍ രാവിലെ ഏഴു മുതല്‍ രാവിലെ 11 വരയായിരുന്നു. എന്നാല്‍, സമയം കഴിഞ്ഞിട്ടും നിരവധി പേര്‍ ക്യാമ്പിന് എത്തിയതിനാല്‍ ഒരു മണിക്ക് അവസാനിക്കേണ്ട ക്യാമ്പ് ഉച്ചക്കുശേഷം മൂന്നുവരെ നീണ്ടു.


കണ്‍സള്‍ട്ടന്റ് ഇന്റേണല്‍ മെഡിസിന്‍ ഡോ. സുജീത് ലാല്‍, സ്‌പെഷ്യലിസ്റ്റ് കാര്‍ഡിയോളജിസ്റ്റ് ഡോ. മനു ഭാസ്‌കര്‍, ഇന്റേണല്‍ മെഡിസിന്‍ സ്‌പെഷ്യലിസ്റ്റുമാരായ ഡോ. പ്രദീപ് കുമാര്‍, ഡോ. ബിജു മോസസ്, ജനറല്‍ ഫിസിഷ്യന്‍മാരായ ഡോ. നിജേഷ് മേനോന്‍, ഡോ. ജയ മിശ്ര, ഡോ. ഫിറോസ് അമാനത്ത് അലി എന്നിവര്‍ പരിശോധന നിര്‍വഹിച്ചു.


ഹൃദയ ദിന ക്യാമ്പിന് മെഡിക്കല്‍ ഡയരക്ടര്‍ ഡോ. സല്‍മാന്‍, മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. ഷംനാദ് എന്നിവര്‍ നേതൃത്വം നല്‍കി. ഷിഫ കാര്‍ഡിയോളജി ഡിപ്പാര്‍ട്ട്‌മെന്റിനും ഇതോടൊപ്പം ഔപചാരിക തുടക്കമായി. കാര്‍ഡിയോളജിയില്‍ എക്കോ, ടിഎംടി, ഇസിജി എന്നിവയ്ക്ക് അത്യാധനിക ഉപകരണങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!