fbpx

Type to search

Bahrain Featured Local

പ്രവാസിവോട്ടിന് അപേക്ഷിക്കാന്‍ സി.എച്ച് അനുസ്മരണ സമ്മേളന പരിസരത്ത് അവസരമൊരുക്കും: ബഹ്‌റൈൻ കെഎംസിസി

മനാമ: ഒക്ടോ.12ന് വെള്ളിയാഴ്ച രാത്രി 7.30ന് സി.എച്ച് അനുസ്മരണ സമ്മേളനം നടക്കുന്ന മനാമ സാന്‍റോക് ഹോട്ടല്‍ പരിസരത്ത് പ്രവാസി വോട്ട് ചേര്‍ക്കാനുള്ള അവസരമൊരുക്കുമെന്ന് കെ.എം.സി.സി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രവാസി വോട്ടിന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാനതീയ്യതി നവംബര്‍ 15ആണ്. കേവലം 38 ദിവസങ്ങള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത് എന്നതിനാല്‍ ഇതുവരെയും പേര് ചേര്‍ത്തിയിട്ടില്ലാത്ത മുഴുവന്‍ പ്രവാസികളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും ഭാരവാഹികള്‍ ഓര്‍മ്മിപ്പിച്ചു.

പാസ്പോര്‍ട്ട് കോപ്പിയുടെ ആദ്യത്തെയും അവസാനത്തെയും പേജുകള്‍, വോട്ടര്‍ ഐഡി കാര്‍ഡ് കോപ്പി, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, വീട്ടിലെ ഒരംഗത്തിന്‍റ ഐഡി കാര്‍ഡ്, ബഹ്റൈനില്‍ താമസിക്കുന്ന റൂം അഡ്രസ്സ് എന്നിവ സഹിതം പൊതു സമ്മേളന നഗരിയില്‍ പ്രത്യേക സജ്ജീകരിച്ചിട്ടുള്ള കൗണ്ടറിലോ കെ.എം.സി.സി ഓഫീസിലോ എത്തുന്നവര്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് +973 3988 1099, 3324 4066,+973 3984 1984 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!