fbpx

Type to search

Bahrain Featured Health Local

നേത്ര സംരക്ഷണം: കേരളീയ സമാജത്തിൽ സെമിനാറും ചർച്ചയും നാളെ(ഒക്ടോബർ 28,ഞായർ), നേത്രരോഗ വിദഗ്ദൻ ഡോ. രവി വാണിയൻ പങ്കെടുക്കും

മനാമ: ബഹ്റൈൻ കേരളീയ സമാജം സയൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ‘An Eye on Eye Care’ എന്ന പേരിൽ നേത്ര സംരക്ഷണത്തെക്കുറിച്ച് സെമിനാറും ചർച്ചയും സംഘടിപ്പിക്കുന്നു.

നിത്യജീവിതത്തിൽ നേത്ര സംരക്ഷണത്തിന് സ്വീകരിക്കേണ്ട മാർഗ്ഗങ്ങൾ, കണ്ണുകൾക്ക് സാധാരണമായി കണ്ട് വരുന്ന രോഗങ്ങൾ, എപ്പോഴാണ് ഒരു ഡോക്ടറെ സമീപിക്കേണ്ടത് തുടങ്ങിയ വിഷയങ്ങളെ ക്കുറിച്ച് നേത്രരോഗ വിദഗ്ദനായ (Ophthalmologist) ഡോ. രവി വാണിയൻ, MBBS, MS(Ophthalmology), FRCS G, FRCS Ed. സംസാരിക്കുന്നു. പങ്കെടുക്കുന്നവരുടെ സംശയങ്ങൾക്കും അദ്ദേഹം മറുപടി നൽകുന്നതാണ്.

ഒക്ടോബർ 28-ാം തീയതി (ഞായർ) 7.30 PM ന് ബഹ്റൈൻ കേരളീയ സമാജം ബാബുരാജൻ ഹാളിൽ വച്ച് നടക്കുന്ന പരിപാടിയിൽ തൽപ്പരരായ ഏവർക്കും പങ്കെടുക്കാമെന്ന് പ്രസിഡന്റ് ശ്രീ. P. V രാധാകൃഷ്ണ പിള്ള, ആക്ടിംഗ്ജ നറൽ സെക്രട്ടറി ടി ജെ ഗിരീഷ്‌ എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് സയൻസ് ഫോറം കൺവീനർ ശ്രീ വിനൂപ് കുമാറുമായി (39252456) ബന്ധപ്പെടാവുന്നതാണ്.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!