fbpx

Type to search

Bahrain Featured Local

സാമൂഹിക ബോധവൽകരണത്തിന്റെ ഭാഗമായി ബഹ്റൈനിൽ പ്രഭാഷണ പരിപാടികള്‍ സംഘടിപ്പിക്കുന്നു

മനാമ: ഫ്രന്‍റ്സ് സോഷ്യല്‍ അസോസിയേഷന്‍ സാമൂഹിക ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി വിവിധ പ്രദേശങ്ങളില്‍ പ്രഭാഷണ പരിപാടികള്‍ സംഘടിപ്പിക്കുന്നു. വ്യക്തി, സമൂഹം, സദാചാരം എന്ന വിഷയത്തിലാണ് പ്രഭാഷണങ്ങള്‍. സിഞ്ചിലെ ഫ്രന്‍റ്സ് ഹാളില്‍ ഇന്ന് (വ്യാഴം) രാത്രി എട്ടിന് നടക്കുന്ന പരിപാടിയില്‍ എ.എം ഷാനവാസ് വിഷയാവതരണം നടത്തും. നഈമില്‍ പി.പി ജാസിറും, ഗുദൈബിയ പഴയ ഇബ്നുല്‍ ഹൈഥം ക്യാമ്പസില്‍ സി.എം മുഹമ്മദലിയും വെസ്റ്റ് റിഫ ദിശ സെന്‍ററില്‍ യൂനുസ് സലീമും ഹാല മസ്ജിദുല്‍ ഈമാന്‍ മജ് ലിസില്‍  സഈദ് റമദാന്‍ നദ് വിയും പ്രഭാഷണം നടത്തും. വെള്ളി ഉച്ചക്ക് ഒരു മണിക്ക് ഉമ്മുല്‍ ഹസമില്‍ നടക്കുന്ന പരിപാടിയില്‍ പി.പി ജാസിറും അദ് ലിയയില്‍  എ.എം ഷാനവാസും വിഷയാവതരണം നടത്തും.
Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!