fbpx

Type to search

Bahrain Featured Football Local

ബഹ്റൈന്‍ കെഎംസിസി ‘സോക്കര്‍ലീഗ് 2018’ നവം.29 മുതല്‍

മനാമ: ബഹ്റൈൻ കെഎംസിസി സ്പോർട്സ് വിംഗ് സംഘടിപ്പിക്കുന്ന കെഎംസിസി സോക്കർ ലീഗ് 2018 സീസൺ 4 മത്സരം നവംബർ 29 മുതൽ ഡിസംബർ 7 വരെ സിഞ്ച് അൽ അഹ്‌ലി സ്റ്റേഡിയത്തിൽ വെച്ച്  നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മുന്‍ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണത്തെ മത്സരത്തില്‍ ബഹ്‌റൈനിലെ പ്രമുഖ ക്ലബുകളെ ഉൾപ്പെടുത്തും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 16 ടീമുകൾക്കായിരിക്കും ടൂർണമെന്റിൽ പങ്കെടുക്കാൻ  അവസരം ലഭിക്കുക.
ടൂര്ണമെന്റുമായി ബന്ധപ്പെട്ടു കെഎംസിസി ഒാഫിസിൽ നടന്ന യോഗത്തിൽ മൊയ്‌തീൻകുട്ടി കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. അസ്‌ലം വടകര, ഇക്ബാൽ താനൂർ,പിവി മൻസൂർ, ഫൈസൽ കണ്ടിത്താഴെ, ശാഫികൊട്ടക്കൽ, സാദിഖ് സ്കൈ, ഷമീർ ടൂറിസ്റ്റ്, ഹുസൈൻ വടകര എന്നിവർ പങ്കെടുത്ത യോഗത്തിൽ അഷ്കർ വടകര സ്വാഗതവും ഉമ്മർ മലപ്പുറം നന്ദിയും പറഞ്ഞു. കൂടുതൽ വിവരങ്ങൾക്കും ടീം രജിസ്ട്രേഷനും ബന്ധപ്പെടുക 00973-36622399,33620009,33931994,33495982
Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!