fbpx

Type to search

Bahrain Featured Local

ബഹ്‌റൈനിൽ പന്തളം നിവാസികളുടെ പ്രവാസി കൂട്ടായ്മ, രാജകുടുംബാംഗം ശശികുമാർ വർമ്മ ഉദ്ഘാടനം ചെയ്തു

മനാമ: ബഹ്‌റൈനിലെ പന്തളം പ്രവാസി കൂട്ടായ്മയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് പന്തളം രാജകുടുംബം ശ്രീ ശശികുമാർ വർമ്മ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രസിഡൻറ് അജി പി ജോയി അധ്യക്ഷ പ്രസംഗവും ജനറൽസെക്രട്ടറി അലക്സാണ്ടർ കോശി സ്വാഗത പ്രസംഗവും രക്ഷാധികാരി എബ്രഹാം ശാമുവേൽ ആമുഖപ്രസംഗം നടത്തി.

ലോക കേരള സഭാ സ്റ്റാൻഡിങ് കമ്മിറ്റി അംഗം രാജു കല്ലുംപുറത്ത്, ഫോർ പിഎം എഡിറ്റർ ശ്രീ രാജീവ് വെള്ളിക്കോത്ത്, ഐ വൈ സി സി ദേശീയ പ്രസിഡൻറ് ബ്ലസൻ, ഒഐസിസി ദേശീയ പ്രസിഡൻറ് ബിനു കുന്നന്താനം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ബഹ്റൈൻ പ്രതിഭ, ബഹറിൻ സംസ്കൃതി, സബർമതി ബഹറിൻ എന്നീ സംഘടനകളും മറ്റു സാമൂഹിക സാംസ്കാരിക പ്രവർത്തകരും പ്രത്യേകം ആശംസകൾ അറിയിച്ചു. സഗയ റസ്റ്റോറൻറ് പാർട്ടി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. കൺവീനർ ഷാനവാസ് ഖാൻ എല്ലാവർക്കും കൃതജ്ഞത അറിയിച്ചു. കമ്മറ്റി അംഗങ്ങൾ ചടങ്ങിന് നേതൃത്വം നൽകി.

 

ചിത്രങ്ങൾ: സത്യൻ പേരാമ്പ്ര

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!