fbpx

Type to search

Bahrain Featured Local

ബഹ്‌റൈൻ പ്രതിഭ സി എച് കണാരൻ ദിനം ആചരിച്ചു

മനാമ: ബഹ്‌റൈൻ പ്രതിഭയുടെ വിവിധ യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നാലു കേന്ദ്രങ്ങളിൽ ആയി സി എച് കണാരൻ നാല്പത്തി ആറാം ചരമ വാർഷിക ദിനം വിപുലം ആയി ആചരിച്ചു . ബഹുജനസംഘാടകത്വത്തിന്റെയും, സാമൂഹ്യ പരിഷ്കരണ ബോധത്തിന്റെയും സമാനതകളില്ലാത്ത മുഖമായിരുന്നു സി എച്ചിന്റേത‌്. കോഴിക്കോട് ജില്ലയിലെ അഴിയൂരാണ് സി എച്ച് ജനിച്ചത്. പുന്നോലിലെ സർക്കാർ സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ് തുടർപഠനവേളയിൽത്തന്നെ ദേശീയപ്രസ്ഥാനത്തിന്റെ ആശയം സി എച്ചിൽ സ്വാധീനം ചെലുത്തിയിരുന്നു. അതുവഴിയാണ് പിൽക്കാലത്ത് സ്വാതന്ത്ര്യസമരപ്രസ്ഥാനവുമായി അദ്ദേഹം ബന്ധപ്പെടാൻ ഇടയായത്. ജന്മിനാടുവാഴിത്തത്തിന്റെയും ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെയും മർദകവാഴ്ചയുടെ കാലത്തായിരുന്നു സി എച്ചിലെ രാഷ്ട്രീയപ്രവർത്തകൻ രൂപംകൊള്ളുന്നത്. ആദ്യകാലത്ത് അധ്യാപകവൃത്തിക്കൊപ്പമായിരുന്നു സി എച്ചിന്റെ രാഷ്ട്രീയപ്രവർത്തനം. അതുവഴി വിപുലമായ ജനവിഭാഗവുമായി ബന്ധം സ്ഥാപിക്കുന്നതിന് സി എച്ചിന് കഴിയുകയുണ്ടായി. അക്കാലത്തുയർന്നുവന്ന നവോത്ഥാന പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തനങ്ങളേറ്റെടുക്കാൻ സി എച്ചും സഹപ്രവർത്തകരും സജീവമായി മുൻനിരയിലുണ്ടായിരുന്നു.. കേരളം നവോത്ഥാനം പോരാടി തിരസ്കരിച്ച എല്ലാം പുനർ ആവിഷ്കരിക്കാൻ തീവ്ര ശ്രമം നടക്കുമ്പോൾ കേരള നവോഥാന പ്രസ്ഥാനത്തിന്റെ ഭാഗമായി പൊതു രംഗത്ത് വന്ന സി എച് കണാരനെ പോലെ യുള്ളവരുടെ സ്മരണകൾക്ക് ഏറെ പ്രസക്തി ഉള്ളതായി ബഹ്‌റൈൻ പ്രതിഭ ചൂണ്ടി കാട്ടി . വിവിധ സ്ഥലനങ്ങളിൽ നടന്ന അനുസ്മരണ യോഗങ്ങളിൽ പി ശ്രീജിത്ത് , പി ടി നാരായണൻ , സി വി നാരായണൻ ,എ വി അശോകൻ എന്നിവർ വിശദീകരണ പ്രഭാഷണവും , ലിവിൻ കുമാർ , ബിനു മണ്ണിൽ , പ്രദീപ് പത്തേരി , ജോൺ പരുമല എന്നിവർ അനുസ്മരണ പ്രഭാഷണവും നടത്തി . പ്രതിഭ പ്രസിഡന്റ് മഹേഷ് കെ സതീന്ദ്രൻ തുടങ്ങിയവർ അഭിസംബോധന ചെയ്തു സംസാരിച്ചു.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!