fbpx

Type to search

Bahrain Featured Saudi Arabia

സൗദി അറേബ്യക്ക് പൂർണ പിന്തുണയുമായി ബഹ്‌റൈൻ, വ്യാജ വാര്‍ത്തകളും പ്രചാരണങ്ങളും വഴി തകർക്കാമെന്നു ആരും കരുതേണ്ടെന്ന് മുന്നറിയിപ്പ്

മനാമ: സൗദി അറേബ്യക്ക് എതിരായി നടക്കുന്ന പ്രചരണങ്ങള്‍ക്കെതിരെ ബഹ്‌റൈന്‍ രംഗത്ത്. ചില സാമൂഹിക മാധ്യമങ്ങള്‍ വഴി സൗദിക്കെതിരെ നടത്തുന്ന നീക്കം അംഗീകരിക്കാന്‍ കഴിയില്ല. തെറ്റായ പ്രചാരണങ്ങളാണ് ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. വ്യാജ വാര്‍ത്തകളും പ്രചാരണങ്ങളും വഴി സൗദിയെ തകര്‍ക്കാമെന്ന് കരുതുന്നത് മൗഢ്യമാണ്.

കിങ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ സൗദിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിനും രാജ്യത്തിനും ജനങ്ങള്‍ക്കും ഒപ്പമാണ് ബഹ്‌റൈന്‍ നിലകൊള്ളുന്നത്. സൗദി പിന്തുടരുന്ന ഇസ്ലാമിക മൂല്യങ്ങളും പാരമ്പര്യങ്ങളും അതേപടി മുന്നോട്ട് പോകുന്നതില്‍ അസ്വസ്ഥപ്പെടുന്ന പലരുമുണ്ട് എന്നും കഴിഞ്ഞ ദിവസം നടന്ന ബഹ്‌റൈന്‍ മന്ത്രിസഭയോഗം പ്രഖ്യാപിച്ചു.

സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് സല്‍മാന്‍ ബിന്‍ സല്‍മാന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിനെ ബഹ്‌റൈന്‍ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ ഫോണില്‍ വിളിച്ചു സൗദി ഭരണാധികാരികള്‍ക്ക് പിന്തുണയും ഐക്യദാര്‍ഡ്യവും അറിയിക്കുകയും ചെയ്തിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!