fbpx

Type to search

Uncategorized

ബ്ലഡ്‌ ഡോണേഴ്സ് കേരളാ ബഹ്‌റൈൻ ചാപ്റ്റർ ഇന്ത്യൻ ക്ലബ്ബുമായി സഹകരിച്ചു രക്തദാന ക്യാമ്പ് നടത്തി

മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്‌റൈൻ  ചാപ്റ്റർ  ഈ വർഷത്തെ ആറാമത്തെ രക്തദാന ക്യാമ്പ് ഇന്ത്യൻ ക്ലബ്‌ ബാറ്റ്മിൻഡൻ വിഭാഗം, കിംഗ്‌ ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എന്നിവരുമായി സഹകരിച്ചു ഇന്ത്യൻ ക്ലബ്ബിൽ വെച്ചു നടത്തി.

സുമനസ്സുകളുടെ മഹനീയ സാന്നിദ്ധ്യം കൊണ്ട് ധന്യമായി തീർന്ന ക്യാമ്പിൽ നൂറില്പരം ആളുകൾ പങ്കെടുത്തു. ഇന്ത്യൻ ക്ലബ്‌ ബാറ്റ്മിൻഡൻ ടീം ഭാരവാഹികളും ബി.ഡി.കെ ചാപ്റ്റർ  ചെയർമാൻ കെ.റ്റി. സലീം, പ്രസിഡന്റ് ഗംഗൻ തൃക്കരിപ്പൂർ, ജനറൽ സെക്രട്ടറി റോജി ജോൺ, ട്രെഷറർ ഫിലിപ്പ് വർഗീസ്, മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ സുരേഷ് പുത്തൻവിളയിൽ,   ജിബിൻ,സുനിൽ, ഗിരീഷ്, അശ്വിൻ, സാബു  അഗസ്റ്റിൻ, സിജോ, ഗിരീഷ്,രമ്യഗിരീഷ്, ശ്രീജ ശ്രീധരൻ, രേഷ്മഗിരീഷ്, ആനി അബ്രഹാം, സ്മിത സാബു ,മിനി, ലേഡീസ് വിംഗ് അംഗം ഗീതു, ദിവ്യ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

ഫ്രോട്ടോഗ്രഫർമാരായ നന്ദകുമാർ, രഞ്ജിത്ത് എന്നിവർ സന്നിഹിതരായിരുന്നു. സാമൂഹ്യ പ്രവർത്തകരായ ഷിജു വേണുഗോപാൽ, വിനീഷ്, അനു തോമസ്, ഗിരീഷ് ജനാർദ്ദനൻ ,സോജോ ജോൺ, വിനോദ് ജോൺ, രാജേഷ് എന്നിവർ ക്യാമ്പ് സന്ദർശിച്ചു രക്‌തദാനം നടത്തി.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!