fbpx

Type to search

Bahrain Featured Local

വേനൽ ചൂടിൽ തൊഴിലാളികൾക്കുള്ള സൗജന്യ ദാഹജല- പഴവർഗ്ഗ വിതരണ യജ്ഞത്തിന് സമാപനം: മൂന്നു മാസത്തെ BMBF കർമ്മ പദ്ധതിയുടെ സമാപന ചടങ്ങ് മനാമ എം പി ഉദ്‌ഘാടനം ചെയ്തു

മനാമ: ബഹ്‌റൈനിലെ പ്രവാസി വ്യവസായ സംരംഭകരുടെ കൂട്ടായ്മയായ BMBF (ബഹ്റൈൻ മലയാളി ബിസിനസ് ഫോറം) ൻറെ കർമ്മ പദ്ധതിയായ ‘ബിഎംബിഎഫ് ഹെല്പ് ആൻഡ് ഡ്രിങ്ക് 2018’ നു സമാപനമായി. ശക്തമായ വേനലിൽ തൊഴിലെടുക്കുന്ന നിർമ്മാണ തൊഴിലാളികൾക്ക്‌ കഴിഞ്ഞ മൂന്ന് മാസക്കാലമായി നൽകിക്കൊണ്ടിരിക്കുന്ന സൗജന്യ ദാഹജല പഴവർഗ്ഗ വിതരണങ്ങളുടെ സമാപന ദിനമായ ഇന്ന് 8:30 ന് ആരംഭിച്ച ചടങ്ങ് ആദരണീയനായ മനാമ എം പി.അഹമ്മത് അബ്ദുൽ വാഹിദ് ഖറാത്ത ഉൽഘാടനം ചെയ്തു.

പൊതുസേവന രംഗത്തും ബഹ്റൈൻ എന്ന രാജ്യത്തിന്റെ പുരോഗതിയിലും നന്മയിലും ബിസിനസ് ഫോറത്തിന്റെ സമവാക്യമില്ലാത്ത ഈ സേവനം പൊതു രംഗത്ത് ഏറെ പ്രശംസ പാത്രമായതിൽ കർമ്മനിരയിലുള്ളവരെ അഭിനന്ദിക്കുകയും കാപ്പിറ്റൽ ഗവർണറേറ്റ് വരാനിരിക്കുന്ന ഇത്തരം സേവനങ്ങളിൽ പൂർണ്ണ സഹായങ്ങൾ ചെയ്യുമെന്നും അദ്ദേഹം പ്രസ്താവിച്ചു. മലയാളി ബിസിനസ് ഫോറം ചെയമാൻ ഡോ ജോർജ് മാത്യുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് രക്ഷാധികാരി എം.എ ജലീൽ സ്വാഗതവും ഈ പദ്ധതിയുടെ വിശദീകരണവും നടത്തി.

പ്രവാസി കമ്മീഷൻ അംഗവും ഫോറം ചാരിറ്റി കൺവീനറുമായ ശ്രീ സുബൈർ കണ്ണൂർ തെഴിലാളികളെ ചടങ്ങിന് പരിചയപ്പെടുത്തുകയും ആശംസാ പ്രസംഗവും നടത്തി. ബഷീർ അമ്പലായി നന്ദി പറഞ്ഞ ചടങ്ങിൽ അജീഷ്, അസീം, നാസർടെക്സിം, സത്യൻ പേരാമ്പ്ര , ജമാൽ, സുധി പുത്തൻവേലി, സാദത്ത്‌, അസ്ഫ്രാസ്‌ അൻവർ എന്നിവർ നേതൃത്വം നൽകി.

സാമൂഹ്യ സേവനമാധ്യമ രംഗത്തെയും കച്ചവട രംഗത്തെയും പ്രമുഖ വ്യക്തിത്വങ്ങളും സംബന്ധിച്ചു. ഈ ജീവകാരുണ്യ പ്രവർത്തനത്തിനു സഹായം നൽകിയ വിവിധ സ്ഥപനങ്ങൾക്കും ദിനംപ്രതി കർമ്മനിരതരായി വ്യക്തിമുദ്ര പതിപ്പിച്ച മൊയ്തീൻ പയ്യോളി, അൻവർ കണ്ണൂർ, കാസിം പാടത്തകായിൽ, സഹൽ ഹംസ, മൂസ്സ ഹാജി, മൻസൂർ, നിബിൽ എന്നിവരെയും വിവിധ സ്ഥാപനങ്ങളെയും ചടങ്ങിൽ എം പി ആദരിച്ചു. സഹായിച്ച എല്ലാ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മലയാളി ബിസിനസ് ഫോറം നന്ദിയും കടപ്പാടും അർപ്പിച്ചു.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!