fbpx

Type to search

Bahrain Featured Local

ബി.എം.ബി.എഫ് വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ സ്താനാർബുധ നിർണ്ണയ പരിശോധന ബോധവൽക്കരണം സംഘടിപ്പിക്കുന്നു

മനാമ : രാജ്യത്തെ ആരോഗ്യ മേഖലയിൽ മികച്ച സേവനം കാഴ്ച്ചവെയ്ക്കുന്ന ഷിഫ അൽ ജസീറ ആശുപത്രിയിൽ വച്ച് ഒക്ടോബർ 25 ആം തീയ്യതി വ്യാഴാഴ്ച്ച സ്ത്രീകൾക്കായി സ്വയം സ്താനാർബുധ പരിശോധന നടത്താൻ വേണ്ട പരീശീലന ക്ലാസ് നടക്കും. ബഹ്റൈൻ മലയാളി വ്യവസായ സംരംഭകരുടെ കൂട്ടായ്മയായ ബഹ്റൈൻ മലയാളി ബിസിനസ് ഫോറം, വനിതാ വിംഗിന്റെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ സർജൻ ഡോ. നജീബ അൽ മൂസവി ക്ലാസുകൾ നടത്തും.

വൈകിട്ട് 7:30 ന് ഷിഫ ഓഡിറ്റോറിയത്തിൽ നടക്കുന്ന ക്ലാസിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായും, പിംഗ് നിറത്തിലെ വസ്ത്രങ്ങൾ സ്തനാർബുധ പ്രതിരോധ പ്രതീക സൂചകമായി ധരിച്ച് ഐക്യദാർഢ്യം പ്രകടിപ്പിക്കണമെന്നും സംഘാടക കൺവീനർ അന്നമ്മ ജോർജ് അറിയിച്ചു. ഡിന്നർ ഉണ്ടായിരിക്കുന്നതാണ്.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!