fbpx

Type to search

Bahrain Featured Kerala Local

അബ്ദുല്‍ ലത്വീഫ്ൻറെ മൃതദേഹം ഇന്ന്(ചൊവ്വ) നാട്ടിലേക്കു കൊണ്ടുപോകും, നടപടിക്രമങ്ങൾ പൂർത്തിയായതായി കെഎംസിസി ബഹ്‌റൈൻ മയ്യിത്ത് പരിപാലന കമ്മിറ്റി

മനാമ: കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം ബഹ്‌റൈനിൽ മരണമടഞ്ഞ വടകര സ്വദേശിയുടെ മയ്യിത്ത് ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകും. കോഴിക്കോട് ജില്ലയിലെ വടകര താലൂക്കില്‍ വില്ല്യാപ്പള്ളി – കല്ലേരി സ്വദേശിയായ തച്ചര്‍പൊയില്‍ അബ്ദുല്‍ ലത്വീഫ് (46) ആയിരുന്നു ബഹ്‌റൈൻ റിഫയിൽ വെച്ച് കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്.

റിഫയിൽ അല്‍ അബ്ബാദ് കോള്‍ഡ് സ്റ്റോര്‍ ജീവനക്കാരനായിരുന്നു. പതിവുപോലെ ഞായറാഴ്ച കടയിലേക്ക് പുറപ്പെടാനായി എഴുന്നേറ്റപ്പോള്‍ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മനാമ കുവൈത്ത് പള്ളിയിൽ ഇന്ന്(23, ചൊവ്വ) വൈകിട്ട് മൂന്നു മണിക്ക് മയ്യിത്ത് നമസ്കാരം നടക്കും. കെഎംസിസി ബഹ്‌റൈൻ മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മയ്യിത്ത് നാട്ടിലയക്കാനുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിച്ചത്.

രാത്രി ഒമാൻ എയർ ഫ്ലൈറ്റിൽ ആണ് കോഴിക്കോട്ടേക്ക് തിരിക്കുന്നത്. വര്‍ഷങ്ങളായി ബഹ്റൈനിലുള്ള അബ്ദുല്‍ ലത്വീഫിന്‍റെ കുടുംബം നാട്ടിലാണ്. തച്ചര്‍പൊയില്‍ മൂസയാണ് പിതാവ്. ബഹ്‌റൈനിലുള്ള സഹോദരൻ സലീം മയ്യിത്തിനെ അനുഗമിച്ചു നാട്ടിലേക്ക് തിരിക്കുന്നുണ്ട്. മറ്റൊരു സഹോദരൻ സക്കീറും കുടുംബവും കഴിഞ്ഞ ദിവസം നാട്ടിലേക്ക് പോയിരുന്നു. റോസ്നയാണ് ലത്വീഫിന്‍റെ ഭാര്യ, ലബീബ, ലിയാന, ലുത്ഫ എന്നിവര്‍ മക്കളാണ്.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!