fbpx

Type to search

Bahrain Development Featured Interior

സാമ്പത്തിക സ്ഥിരത കൈവരിക്കുന്നതിനും വികസനം സാധ്യമാക്കുന്നതിനുള്ള പദ്ധതികൾ മന്ത്രിസഭ യോഗം ചർച്ച ചെയ്തു

മനാമ : സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ബഹ്റൈന്‍ എന്നീ ജി.സി.സി രാഷ്ട്രങ്ങള്‍ തമ്മില്‍ സാമ്പത്തിക മേഖലയില്‍ സഹകരിക്കുന്നതിനുള്ള തീരുമാനത്തെ  മന്ത്രിസഭാ യോഗം സ്വാഗതം ചെയ്​തു. വിവിധ മേഖലകളില്‍ ബഹ്റൈന് പിന്തുണയും സഹായവും നല്‍കുന്ന നിലപാട് സ്വീകരിച്ച മറ്റ് മൂന്ന് രാഷ്ട്രങ്ങളോടുമുള്ള നന്ദിയും കാബിനറ്റ് യോഗത്തിൽ രേഖപ്പെടുത്തി.

സാഹോദര്യ ബന്ധം ഉറപ്പിക്കാനും ചരിത്രപരമായി നിലനില്‍ക്കുന്ന ആഴത്തിലുള്ള ബന്ധം ദൃഢമാക്കാനും ഒരുമിച്ച് പ്രശ്​നങ്ങളെ നേരിടാനും ഇത് കരുത്ത് നല്‍കുമെന്ന പ്രതീക്ഷ പ്രധാന മന്ത്രി പങ്കുവെച്ചു. സാമ്പത്തിക സ്ഥിരത നിലനിര്‍ത്തുന്നതിനും വരവും ചെലവും തമ്മിലുള്ള അന്തരം കുറക്കുന്നതിനും മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും മുന്നോട്ട് വരണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

രാജ്യത്തി​​ന്റ സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തുന്നതിനും മന്ത്രാലയങ്ങള്‍ നല്‍കുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പ്രതീക്ഷയുണര്‍ത്തുന്ന സാമ്പത്തിക നില കൈവരിക്കുന്നതിനും ഊര്‍ജ്ജിതമായ ശ്രമമുണ്ടാകണമെന്നും അദ്ദേഹം യോഗത്തെ അറിയിച്ചു. മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും സേവനത്തിനായി ഉപയോഗപ്പെടുത്തുന്ന കോണ്‍ട്രാക്​ടര്‍മാര്‍ക്കും കമ്പനികള്‍ക്കും നല്‍കാനുള്ള സംഖ്യകള്‍ യഥാസമയം കൊടുത്തു വീട്ടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒമ്പതാമത് ബഹ്റൈന്‍ അന്താരാഷ്ട്ര ഇ-ഗവര്‍മെന്റ്  ഫോറം സംഘടിപ്പിച്ചതി​ന്റെ  പ്രാധാന്യം കാബിനറ്റ് വിലയിരുത്തുകയും വിവിധ മന്ത്രാലയങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്ന ഇ-സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഇത് ഉപകരിക്കുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു.

ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ മുബാറക് ആല്‍ ഖലീഫയുടെ രക്ഷാധികാരത്തില്‍ സംഘടിപ്പിച്ച ഫോറം ഐ.ടി മേഖലയിലും ഇ-സേവനങ്ങളിലും പ്രതീക്ഷിത വളര്‍ച്ചക്ക് ആക്കം കൂട്ടുമെന്നും മന്ത്രിസഭ വിലയിരുത്തി.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!