fbpx

Type to search

Bahrain Featured India Kerala Local

പ്രളയ ധന സമാഹരണം : മന്ത്രിമാരുടെ വിദേശ പര്യടനം തടഞ്ഞ് കേന്ദ്രം; കടുത്ത ഉപാധികളോടെ മുഖ്യമന്ത്രിക്ക് മാത്രം അനുമതി

തിരുവനന്തപുരം : കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തിനാവശ്യമായ ധനസമാഹരണത്തിനുള്ള മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വിദേശയാത്രയില്‍ കടുംപിടുത്തവുമായി കേന്ദ്രം. മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് കേന്ദ്രാനുമതി ആയില്ല. മുഖ്യമന്ത്രിക്ക് മാത്രമാണ് വിദേശ യാത്രയ്ക്ക് നിലവില്‍ അനുമതി നല്‍കിയിരിക്കുന്നത്.

മുഖ്യമന്ത്രിയും 17 മന്ത്രിമാരുമാണ് വിദേശയാത്രയ്ക്ക് അനുമതി ചോദിച്ചിരുന്നത്. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും അപേക്ഷകള്‍ ഒരുമിച്ചായിരുന്നു കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിക്ക് മാത്രം അനുമതി നല്‍കിക്കൊണ്ടാണ് കേന്ദ്രത്തിന്റെ ഉത്തരവ് വന്നിരിക്കുന്നത്. അതും കര്‍ശന നിബന്ധനകളോടെയാണ്. വിദേശ പ്രതിനിധികളുമായി ചര്‍ച്ചയരുതെന്നും വിദേശഫണ്ട് സ്വീകരിക്കരുതെന്നും നിര്‍ദ്ദേശം.

ഈ മാസം 18 മുതല്‍ വിദേശയാത്ര തുടങ്ങാനാണ് നിശ്ചയിച്ചത്‍. അബുദാബി, ഷാര്‍ജ, ദുബായ് എന്നിവിടങ്ങളിലായിരുന്നു മുഖ്യമന്ത്രിയുടെ സന്ദര്‍ശം. ഇവിടെ ഔദ്യോഗിക യോഗങ്ങളിലൊന്നും മുഖ്യമന്ത്രി പങ്കെടുക്കാന്‍ പാടില്ലെന്നും ദുരിതാശ്വാസവുമായി ബന്ധപ്പെട്ട പരിപാടികളില്‍ മാത്രമേ പങ്കുചേരാവൂ എന്നുമാണ് കേന്ദ്രത്തിന്‍റെ നിബന്ധനയില്‍ പറഞ്ഞിരിക്കുന്നത്.

കേന്ദ്രം പരിധി ഉയര്‍ത്താതെ കേരളത്തിന് കടമെടുക്കാനാകില്ല. ലോകബാങ്ക് എഡിബി വായ്പകളും അനിശ്ചിതത്വത്തില്‍. കേരളത്തിന്‍റെ വായ്പാപരിധി ഉയര്‍ത്തുന്നതിലും അനുമതി വൈകുന്നു.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!