fbpx

Type to search

Bahrain Local

സി എച്ച് അനുസ്മരണം: കോഴിക്കോട് ജില്ല കെഎംസിസി വനിത വിങ് ഓൺലൈൻ സമ്മേളനം നാളെ(ബുധൻ)

മനാമ: ബഹ്‌റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ഒക്ടോബർ 12ന് മനാമ സാൻഡ്രോക്ക് ഹോട്ടലിൽ വെച്ച് സംഘടിപ്പിക്കുന്ന സി.എച്ച് അനുസ്മരണ പരിപാടിയുടെ പ്രചരണാർത്ഥം കോഴിക്കോട് ജില്ലാ വനിതാ വിങ്‌ ഓൺലൈൻ സമ്മേളനം 10/10/2018 ബുധൻ ബഹ്‌റൈൻ സമയം വൈകിട്ട് 5 മണി മുതൽ 9 മണിവരെ ‘സി.എച്ച് അനുസ്മരണം വനിതാ ഗ്രൂപ്പിൽ’ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. സമ്മേളനം വനിത ലീഗ് സംസ്ഥാന സെക്രട്ടറി സറീന ഹസീബ് ഉദ്‌ഘാടനം ചെയ്യും. തുടർന്ന് വനിത ലീഗ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പി സഫിയ ഗ്രൂപ്പ് അംഗംങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കും. കെഎംസിസി ബഹ്‌റൈൻ വനിത വിങ് പ്രസിഡന്റ്‌ നസീമ ജലീൽ, വനിത ലീഗ് കോഴിക്കോട് ജില്ല നേതാക്കൾ ആയ ഷറഫുന്നിസ ടീച്ചർ, മറിയ ടീച്ചർ തുടങ്ങിയവർ പ്രസംഗിക്കും. കെഎംസിസി വനിതാ വിങ് മനാമ കിഡ്സ്‌ ഗാർഡനിൽ യോഗം ചേർന്ന് സമ്മേളന പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ ദിവസം രൂപം നൽകിയിരുന്നു.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!