fbpx

Type to search

Bahrain Featured Local

‘പ്രളയം എന്റെ ദൃഷ്ടിയിൽ’: കുട്ടികള്‍ക്കായി ചിത്ര രചനാ മത്സരം വെള്ളിയാഴ്ച, പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് രജിസ്റ്റർ ചെയ്യാം

മനാമ: ബഹ്‌റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ സി എച്ച് അനുസ്മരണ പരിപാടിയുടെ ഭാഗമായി ചിത്ര രചന മത്സരവും നടക്കും. പൊതു സമ്മേളന ദിവസമായ വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതൽ 7 മണി വരെ മനാമ സാൻറോക്ക് ഹോട്ടലിൽ വെച്ചാണ് മത്സരം.

ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾ ഒരു വിഭാഗത്തിലും, ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ മറ്റൊരു വിഭാഗത്തിലുമായാണ് മത്സരങ്ങൾ നടക്കുക. ‘പ്രളയം എന്റെ ദൃഷ്ടിയിൽ’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള രചനകളാണ് മത്സരാർത്ഥികൾ വരക്കേണ്ടത്.

പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ 00973-37773872, 39258266,33172285 എന്നീ നമ്പറിൽ ബന്ധപ്പെടുകയോ താഴെ നല്‍കിയ ഓൺലൈനിലെ ലിങ്കിൽ ക്ലിക്ക് ചെയ്തോ രജീസ്റ്റര്‍ ചെയ്യേണ്ടതാണ്.
Link: https://docs.google.com/forms/d/e/1FAIpQLSdK454DLSDr-dstOjzQBccNZotAniRY0wPxzk_EZ-O8xOlXqg/viewform

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!